HomeUncategorized''തമിഴിലെ താരമായശേഷം ഫോൺ വിളിച്ചപ്പോൾ നയൻ താരയുടെ പെരുമാറ്റം ഇങ്ങനെ'' : അനുഭവം പങ്കുവച്ച് സോനാ...

”തമിഴിലെ താരമായശേഷം ഫോൺ വിളിച്ചപ്പോൾ നയൻ താരയുടെ പെരുമാറ്റം ഇങ്ങനെ” : അനുഭവം പങ്കുവച്ച് സോനാ നായർ

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സോന നായര്‍. സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷക പ്രശംസ നേടിയ സോന നായര്‍ മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. മൈല്‍സ്സ്റ്റോണ്‍ മേക്കേര്‍സിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് കരിയറില്‍ മറക്കാന്‍ പറ്റാത്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് സോന നായര്‍. നയന്‍താരയെക്കുറിച്ചാണ് സോന സംസാരിച്ചത്. നയന്‍താര ആദ്യമായി അഭിനയിച്ച മനസ്സിനക്കരെ എന്ന സിനിമയില്‍ സോനയും ഒരു കഥാപാത്രം ചെയ്തിരുന്നു. താരമായി വളര്‍ന്ന ശേഷം നയന്‍താരയെ വിളിച്ചതിനെക്കുറിച്ചാണ് സോന നായര്‍ സംസാരിച്ചത്.

മനസ്സിനക്കരെ സിനിമയില്‍ ഷീലാമ്മയുടെ മകളായി ചെയതതില്‍ വളരെ സന്തോഷമുണ്ട്. നയന്‍താരയുടെ ആദ്യ സിനിമയാണ്. ഇടയ്ക്ക് നയന്‍താരയുമായി ഫോണില്‍ സംസാരിക്കുകയുണ്ടായി. തിരുവനന്തപുരത്ത് ഷൂട്ടിന് വന്ന സമയത്താണ്. എന്റെ ഭര്‍ത്താവ് അതില്‍ ക്യാമറ വര്‍ക്ക് ചെയ്ത സമയത്ത് അദ്ദേഹമാണ് വിളിച്ച്‌ തരുന്നത്. ‘അന്ന് നയന്‍താര പീക്കില്‍ നില്‍ക്കുന്ന സമയമാണ്. ഇപ്പോഴും അതെ. ഞാന്‍ സോന നായരാണെന്ന് പറഞ്ഞപ്പോള്‍ ചേച്ചീയെന്ന്. എന്നെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ എന്റെ പൊന്ന് ചേച്ചീ എന്താണിങ്ങനെ ചോദിക്കുന്നതെന്ന്. ഞാന്‍ സത്യം പറഞ്ഞാല്‍ സംത്ഭിച്ച്‌ പോയി. ഞാന്‍ വിചാരിച്ചത് പറയൂ ചേച്ചീ, എന്താണ്, ഒപ്പം വര്‍ക്ക് ചെയ്തിട്ടുണ്ടല്ലേ നമ്മള്‍ എന്ന രീതിയില്‍ സംസാരിക്കുമെന്നാണ്’

‘ഞാന്‍ വേറൊരു ഷൂട്ടില്‍ നില്‍ക്കുകയായിരുന്നു. എനിക്ക് പിന്നെ കോണ്‍സണ്‍ട്രേഷന്‍ കിട്ടുന്നില്ല. നയന്‍താര കേട്ടാലും കേട്ടില്ലെങ്കിലും പറയുകയാണ്. ഇങ്ങനെ ആയിരിക്കണം ആക്ടേര്‍സ്. വേണമെങ്കില്‍ നമുക്ക് അഭിനയിക്കാം, പക്ഷെ എങ്ങനെയാണ് ഈ ഓര്‍മ്മകള്‍ നില്‍ക്കുന്നത്. സോനാ നായർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments