HomeAround Keralaകൊല്ലത്ത് വീടിനുളളിൽ അഴുകിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തി; മുറ്റത്ത് രക്തവും ചോരപുരണ്ട കല്ലുകളും; ദുരൂഹത

കൊല്ലത്ത് വീടിനുളളിൽ അഴുകിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തി; മുറ്റത്ത് രക്തവും ചോരപുരണ്ട കല്ലുകളും; ദുരൂഹത

കൊല്ലം പുനലൂരിൽ വീടിനുളളിൽ അഴുകിയ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. സ്ത്രീയുടേയും പുരുഷന്റേയും മൃതദേഹമാണ് കണ്ടെത്തിയത്. വെട്ടിപ്പുഴ പാലത്തിന് സമീപത്തെ പുറമ്പോക്കിൽ സ്ഥാപിച്ചിരുന്ന താൽക്കാലിക ഷെഡിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വീടിന്റെ പരിസരത്ത് നിന്ന് ദുർഗന്ധം വന്നതിനെത്തുടർന്ന് പ്രദേശ വാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരിച്ചറിയാനാകത്ത വിധം ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹങ്ങൾ. ഷെഡിൽ താമസിച്ച ഇന്ദിരയുടേയും സുഹൃത്തിന്റേതുമാകാം മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടുമുറ്റത്ത് ചോരപ്പാടുകളും ചോര പുരണ്ട കല്ലും കണ്ടെടുത്തു. സംഭവം കൊലപാതകമാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. ഇരു മൃതദേഹങ്ങളും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പുനലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments