HomeUncategorizedശാശ്വതീകാനന്ദയുടെ മരണ‍ം: ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് പരിശോധന തുടങ്ങി

ശാശ്വതീകാനന്ദയുടെ മരണ‍ം: ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് പരിശോധന തുടങ്ങി

തിരുവനന്തപുരം∙ സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് പരിശോധന തുടങ്ങി. ക്രൈംബ്രാഞ്ച് എസ്പി: പി.കെ. മധുവിനോട് എഡിജിപി: എസ്. അനന്തകൃഷ്ണൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഉയർന്നുവരുന്ന ആരോപണങ്ങളും വിശദീകരണങ്ങളും എസ്പി പരിശോധിക്കണം.

നേരത്തെ നടത്തിയ അന്വേഷണത്തിൽ ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ചതാണോ എന്നും പരിശോധിക്കണം. സമഗ്രമായ റിപ്പോർട്ട് എത്രയും വേഗം കൈമാറണമെന്നും നിർദേശിച്ചിട്ടുണ്ട്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ആഭ്യന്തരമന്ത്രി എഡിജിപിയോട് റിപ്പോർട്ട് തേടിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments