കൊച്ചി: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിച്ചും ആക്രമിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ അനുജൻ മുഹമ്മദ് നിസാർ അമിത വേഗത്തിൽ ആഡംബര കാറോടിച്ച് വാഹനാപകടമുണ്ടാക്കിയതി ന് പോലീസ് പിടിയിലായി.
മുഹമ്മദ് നിസാർ ഓടിച്ച റോൾസ് റോയ്സ് കാർ ഒരു മാരുതി റിറ്റ്സിൽ ഇടിക്കുകയായിരുന്നു. അപകടത്തിന് ഇരയായ കാറുടമയുമായി നിസാർ ഒത്തുതീർപ്പിലെത്തി. പക്ഷെ ഇയാളെ അറസ്റ്റ് ചെയ്യാനും വാഹനം കസ്റ്റഡിയിലെടുക്കാനും ഡിസിപി ഹരിശങ്കർ നിർദേശിക്കുകയായിരുന്നു.