HomeTech And gadgetsയുഎഇ ശാസ്ത്രജ്ഞരുടെ രൂപകല്‍പ്പനയില്‍ പുതിയ ഉപഗ്രഹം നിര്‍മ്മിക്കുന്നു; ബഹിരാകാശ മേഖലയില്‍ പുതിയ കുതിച്ചുചാട്ടം

യുഎഇ ശാസ്ത്രജ്ഞരുടെ രൂപകല്‍പ്പനയില്‍ പുതിയ ഉപഗ്രഹം നിര്‍മ്മിക്കുന്നു; ബഹിരാകാശ മേഖലയില്‍ പുതിയ കുതിച്ചുചാട്ടം

ബഹിരാകാശ മേഖലയില്‍ വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ ഒരുങ്ങുകയാണ് യുഎഇ. ഉപഗ്രഹഹവിക്ഷേപണം കൂടാതെ കൂടുതല്‍ പദ്ധതികളും പുരോഗമിക്കുകയാണ്. 2021ല്‍ ബഹിരാകാശത്തു സ്വദേശി യാത്രികരെ എത്തിക്കാനുള്ള പദ്ധതിയുടെ ആലോചനകളും മുന്നേറുന്നു. പൂര്‍ണമായും സ്വദേശി ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ രൂപകല്‍പ്പന ചെയ്തു നിര്‍മ്മിച്ച ഖലീഫാസാറ്റ് എന്ന ഉപഗ്രഹം ഈവര്‍ഷം പകുതിയോടെ വിക്ഷേപിക്കും. ദുബൈയിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിലാണ് ഇതു നിര്‍മിച്ചത്. ഈ നിരീക്ഷണ ഉപഗ്രഹത്തിലെ ക്യാമറകള്‍ക്കു ഭൂമിയിലെ കൂടുതല്‍ വിശാലമായ ദൃശ്യങ്ങള്‍ സൂക്ഷ്മമായി പകര്‍ത്താനാകും. മിത്‌സുബിഷി ഹെവി ഇന്‍ഡസ്ട്രീസ് റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുക.

അല്‍ യാഹ് 3 എന്ന മറ്റൊരു ഉപഗ്രഹം 25ന് ഫ്രഞ്ച് ഗയാനയില്‍ നിന്നു വിക്ഷേപിക്കും. വാര്‍ത്താവിനിമയ ആവശ്യത്തിനുള്ള ഈ ഉപഗ്രഹത്തിന്റെ സേവനം ആഫ്രിക്കന്‍ രാജ്യങ്ങളും ബ്രസീലും തേടിയിട്ടുണ്ട്. ഉപഗ്രഹ നിര്‍മാണത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികളുടെ ഭാഗമായി ചെറു ഉപഗ്രങ്ങളും വിക്ഷേപിക്കും. ഭൂമിയെ നിരീക്ഷിക്കാനുള്ള ഹൈടെക് ക്യാമറ ഇതിലുണ്ടാകും. നഗരാസൂത്രണം, കാലാവസ്ഥാമാറ്റം, പരിസ്ഥിതി പഠനം, തീരനിരീക്ഷണം, മണല്‍ക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ്, മേഖലയിലെ ജലഗുണനിലവാരം പരിശോധിക്കല്‍ തുടങ്ങിയവ ഉപഗ്രഹ ദൗത്യങ്ങളില്‍ പെടുന്നു. ഗുരുത്വാകര്‍ഷണം, നക്ഷത്രസമൂഹം എന്നിവയെക്കുറിച്ചും സൗരയൂഥ രഹസ്യങ്ങളെക്കുറിച്ചുമുള്ള പഠനഗവേഷണങ്ങള്‍ ഇതോടൊപ്പം യാഥാര്‍ഥ്യമാക്കും.

ബഹിരാകാശത്തു 2021ല്‍ യുഎഇ യാത്രികരെ എത്തിക്കുമെന്ന് നേരത്തെ റിപ്പോര്‍്ട്ടുകളുണ്ടായിരുന്നു. ബഹിരാകാശയാത്രികരാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചു വിവിധ പ്രായക്കാരായ രണ്ടായിരത്തിലേറെപ്പേര്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു. 18 മുതല്‍ 60 വരെ പ്രായമുള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments