HomeTech And gadgetsMobilesഇനി ട്രെയിൻ ടിക്കറ്റ് ഹൈസ്പീഡിൽ; ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ പുതിയ ആപ്ലിക്കേഷനുമായി റെയില്‍വെ

ഇനി ട്രെയിൻ ടിക്കറ്റ് ഹൈസ്പീഡിൽ; ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ പുതിയ ആപ്ലിക്കേഷനുമായി റെയില്‍വെ

ട്രെയിൻ ടിക്കറ്റുകള്‍ ബുക്കു ചെയ്യുവാന്‍ റെയില്‍വേ പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. വളരെ വേഗതയില്‍ ഇനിമുതൽ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സാധിക്കും. ഐആര്‍സിടിസി റെയില്‍ കണക്റ്റ് എന്ന ആപ്പിലൂടെ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. പഴയ ആപ്ലിക്കേഷന് ബദലായാണ് പുതിയ ഐആര്‍സിടിസി റെയില്‍ കണക്റ്റ് അവതരിപ്പിച്ചിരിക്കുന്നത്.

 

 

 
ദിനംപ്രതി പത്തു ലക്ഷം ആളുകള്‍ക്കാണ് നിലവിലുള്ള ടിക്കറ്റിംഗ് സംവിധാനത്തിലൂടെ സേവനം നല്‍കിവരുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ എല്ലാത്തരം ആളുകളും ഉപയോഗിക്കുന്നതിനാലാണ് ആന്‍ഡ്രോയിഡ് അധിഷ്ഠിത ബുക്കിങ്ങ് സേവനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ നമ്ബര്‍ നല്‍കി കഴിഞ്ഞാല്‍ വ്യക്തിഗത രഹസ്യ കോഡ് സന്ദേശമായി ലഭിക്കും ഇതുവഴിയാണ് ആപ്ലിക്കേഷന്‍ ഉപയോഗപ്രദമാകുന്നത്. ഐആര്‍സിടിസി യുടെ ഇ വാലറ്റ് ആപ്ലിക്കേഷന്‍ വഴിയാണ് പണമിടപാടുകള്‍ നടത്തപ്പെടുന്നത്. റെയില്‍വേയുടെ തന്നെ കാറ്ററിംഗ് സര്‍വീസുമായും ഈ ആപ്ലിക്കേഷന്‍ ബന്ധപ്പെടുത്തിയിട്ടുണ്ട്.

 

 

 

പുതിയ ആപ്ലിക്കേഷന്‍ സുരക്ഷയുടെ കാര്യത്തിലും പ്രവര്‍ത്തനക്ഷമതയുടെ കാര്യത്തിലും മുന്നിട്ട് നില്‍ക്കുമെന്നും, 24 മണിക്കൂര്‍ സേവനങ്ങള്‍ ലഭ്യമാകുമെന്നും, ഇതിലൂടെ ജനറല്‍, ലേഡീസ്, തത്കാല്‍ ക്വാട്ടകളില്‍ ടിക്കറ്റ് ലഭ്യമാണെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.

മാവോയിസ്റ്റ് വേട്ടയുടെ പേരിൽ ആദിവാസി ഊരുകളിൽ നടക്കുന്ന ക്രൂരതകൾ തുറന്നു പറഞ്ഞു പെൺകുട്ടി !

ഇനി രക്തപരിശോധനയിലൂടെ നമ്മൾ മരിക്കുന്ന സമയം അറിയാൻ കഴിയും !

ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments