HomeTech And gadgetsMobilesസ്‌മാര്‍ട്ട്‌ ഫോണ്‍ വാങ്ങണോ; കുറഞ്ഞ വിലയും മികച്ച സൗകര്യങ്ങളുമുള്ള സൂപ്പർ ഫോണുകള്‍ ഇതാ !

സ്‌മാര്‍ട്ട്‌ ഫോണ്‍ വാങ്ങണോ; കുറഞ്ഞ വിലയും മികച്ച സൗകര്യങ്ങളുമുള്ള സൂപ്പർ ഫോണുകള്‍ ഇതാ !

കുറഞ്ഞ വിലയില്‍ മികച്ച സൗകര്യങ്ങളുള്ള ഫോണുകള്‍ ഇന്ന്‌ വിപണിയില്‍ ധാരാളമുണ്ട്‌. ഇവയില്‍ എത്‌ ഫോണ്‍ വാങ്ങണമെന്നുള്ള സംശയം നിങ്ങളെ കുഴയ്ക്കുന്നുണ്ടാകാം. 15,000 രൂപയില്‍ താഴെ വിലയുള്ള ചില സ്‌മാര്‍ട്ട്‌ഫോണുകള്‍ ഒന്ന് പരിചയപ്പെടാം :

 
കൂള്‍പാഡ്‌ നോട്ട്‌ 3 ലൈറ്റ്‌ – വില 6,999
കുറഞ്ഞ വിലയില്‍ ലഭിക്കുന്ന മറ്റൊരു ഹാന്‍ഡ്‌സെറ്റാണ്‌ കൂള്‍പാഡ്‌ നോട്ട്‌ 3 ലൈറ്റ്‌. സുരക്ഷയ്‌ക്കായി ഫിംഗര്‍ പ്രിന്റ്‌ സെന്‍സറും നല്‍കിയിട്ടുണ്ട്‌. 13 എംപി പിന്‍ക്യാമറയും 5 എംപി മുന്‍ക്യാമറയും ഫോണിനുണ്ട്‌. 2500 എംഎഎച്ച്‌ ബാറ്ററിയാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. 16 ജിബി ഇന്റേണല്‍ മെമ്മറി 64 ജി.ബി വരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറിയുമുണ്ട്‌. ലോബഡ്‌ജറ്റ്‌ സ്‌മാര്‍ട്ട്‌ ഫോണാണെങ്കിലും ഇതില്‍ ഫിന്‍ഗര്‍പ്രിന്റ്‌ സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഇത്ര കുറഞ്ഞ വിലയില്‍ ഫിന്‍ഗര്‍പ്രിന്റ്‌ സെന്‍സര്‍ ആദ്യമായാണെന്ന്‌ കമ്പനി അവകാശപ്പെടുന്നു.
സിയോമീ നോട്ട്‌ 3 – വില 11,999
സ്‌മാര്‍ട്ട്‌ഫോണിന്റെ സൗകര്യങ്ങളെല്ലാം ഒത്തുചേരുന്ന ഫോണ്‍ എന്ന്‌ വിളിക്കാം എംഐ നോട്ട്‌ 3 യെ. ഫുള്‍ എച്ച്‌.ഡി സിനിമകളും 3ഡി ഗെയിമുകളും തടസ്സങ്ങളില്ലാതെ കാണാനാകും.മികച്ച ക്യാമറയാണ്‌ ഫോണിന്റെ പ്രത്യേകത. ഫിംഗര്‍ പ്രിന്റ്‌ സെന്‍സര്‍, 8.6 എം.എം മെലിഞ്ഞ മെറ്റല്‍ ബോഡിയാണ്‌ ഫോണിനുള്ളത്‌. 2 ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി, 4000 എംഎഎച്ച്‌ ബാറ്ററി, 5.5 ഇഞ്ച്‌ ഫുള്‍ എച്ച്‌ഡി സ്‌ക്രീന്‍, ആന്‍ഡ്രോയ്‌ഡ് 5.1.1 ലോലിപോപ്പ്‌, 16 എംപി പ്രധാന കാമറ, ഡബിള്‍ ടോണ്‍ എല്‍ഇഡി ഫ്‌ളാഷ്‌, ഫിംഗര്‍പ്രിന്റ്‌ സ്‌കാനര്‍, 5 എംപി സെല്‍ഫി ഷൂട്ടര്‍ എന്നിവയാണ്‌ റെഡ്‌മി നോട്ട്‌ 3യുടെ സവിശേഷതകള്‍.
മെയ്‌സു എം 2 – വില 6,999
കുറഞ്ഞ ഭാരമാണ്‌ ഫോണിന്റെ പ്രധാന പ്രത്യേകത. എച്ച്‌.ഡി.ആര്‍ ഫോട്ടോ സൗകര്യവും ബേസിക്‌ ആയിട്ടുള്ള മറ്റ്‌ സൗകര്യങ്ങളും ക്യാമറ നല്‍കുന്നു. ഹൈ ഡെഫനിഷന്‍ വീഡിയോകളും 3ഡി ഗെയിമുകളും സുഖമായി പ്രവര്‍ത്തിക്കും.
അഞ്ച്‌ ഇഞ്ച്‌ എച്ച്‌.ഡി സ്‌ക്രീനാണ്‌ ഫോണിനുള്ളത്‌. ആന്‍ഡ്രോയിഡ്‌ 5.1 ലോലിപോപ്പില്‍ എത്തുന്ന ഫോണില്‍ രണ്ട്‌ ജി.ബിയാണ്‌ റാം, 13 മെഗാപിക്‌സല്‌ പിന്‍ ക്യാമറ, അഞ്ച്‌ മെഗാപിക്‌സല്‌ മുന്‍ ക്യാമറ, 16 ജി.ബി ഇന്റേര്‍ണല്‍ മെമ്മറി, മെമ്മറി കാര്‍ഡ്‌ ഉപയോഗിച്ച്‌ 128 ജി.ബി കൂട്ടാം. ഇരട്ട സിം, വൈ ഫൈ, ബ്‌ളൂടൂത്ത്‌ 2500 എംഎഎച്ച്‌ ബാറ്ററി എന്നിവയാണ്‌ പ്രത്യേകതകള്‍.
അസൂസ്‌ സെന്‍ഫോണ്‍ മാക്‌സ് – വില 9,999
5000 എം.എ.എച്ച്‌ ബാറ്ററിയാണ്‌ ഫോണിനുള്ളത്‌. 5.5 ഇഞ്ച്‌ എച്ച്‌.ഡി.ഡിസ്‌പ്ലേയാണ്‌ ഫോണിനുള്ളത്‌. 2 ജിബിയാണ്‌ റാം. 16 ജി.ബി ഇന്റേര്‍ണല്‍ മെമ്മറിയും 54 ജി.ബി വരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറിയുമുണ്ട്‌. 13 എം.പി ക്യമാറയും അഞ്ച്‌ എം.പി സെല്‍ഫി ക്യാമറയും ഉണ്ട്‌.
ലെനോവോ വൈബ്‌ പി 1 എം – വില 7,999
ഹൈഡ്രോഫോബിക്‌ നാനോ കോട്ടിങ്ങ്‌ ഉപയോഗിച്ച്‌ നിര്‍മ്മിച്ചിരിക്കുന്നുവെന്നതാണ്‌ ഫോണിന്റെ പ്രത്യേകത. ത്‌. 5 ഇഞ്ച്‌ ഡിസ്‌പ്ലേ. 2 ജിബിയാണ്‌ റാം. 16 ജി.ബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്‌. പിന്‍വശത്തെ ക്യാമറ 8 മെഗാപിക്‌സലാണ്‌. 5 മെഗാപിക്‌സലാണ്‌ സെല്‍ഫി ക്യാമറ.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments