HomeTech And gadgetsMobilesതകർക്കാനാവില്ല ഈ സ്ക്രീൻ......

തകർക്കാനാവില്ല ഈ സ്ക്രീൻ……

വീണാലും ചവിട്ടിയാലും തകരാത്ത  സ്ക്രീനോടു കൂടിയ പുതിയ സ്മാര്‍ട്ട്ഫോണ്‍ മോട്ടോറോള വിപണിയിലെത്തിച്ചു. ‘മോട്ടോ ഡ്രോയ്ഡ് ടർബോ 2’ എന്ന മോഡലാണ് മോട്ടോറോള അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴുള്ള സമാർട്ട് ഫോണുകളിലെ പ്രധാന പോരായ്മയായ വേഗത്തിലുള്ള ‘ബാറ്ററി ഡ്രെയിന്‍’ പരിഹരിക്കാനായി മികച്ച ബാറ്ററി ക്ഷമതയോടെ എത്തുന്ന മോട്ടൊറോളയുടെ പുതിയ ഹാൻഡ്‌സെറ്റായ മോട്ടോ ഡ്രോയ്ഡ് ടർബോ 2 വെരിസോണ്‍ വയർലെസിനായി മോട്ടോറോള ഒക്ടോബർ 27 നാണ് പുറത്തിറക്കിയത്. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ബാറ്ററിയാണ് മോട്ടോ ഡ്രോയ്ഡ് ടർബോ 2യ്ക്കുള്ളത്.

21 മെഗാപിക്സൽ പ്രധാന ക്യാമറയും 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമായാണ് മോട്ടോ ഡ്രോയ്ഡ് ടർബോ 2 എത്തുന്നത്. ഹാൻഡ്സെറ്റ് മെമ്മറി ഒരു എസ്ഡി മൈക്രോ കാർഡ് ഉപയോഗിച്ച് 2TB വരെ വികസിപ്പിക്കാനും ഈ മോട്ടൊറോള ഹാൻഡ്‌സെറ്റിൽ സാധിക്കും. ക്ഷമതയേറിയ ബാറ്ററിക്കൊപ്പം സ്പീഡ് ചാർജിങ് സംവിധാനവും മോട്ടോ ഡ്രോയ്ഡ് ടർബോ 2 വിനെ വ്യത്യസ്തമാക്കും. വെറും 15 മിനിറ്റിനുള്ളിലെ ചാർജിങ് നേരം കൊണ്ട് ഹാൻഡ്സെറ്റ് ബാറ്ററിക്ക് 13 മണിക്കൂർ വരെ പ്രവർത്തിക്കാൻ കഴിയും.

ഫ്ലെക്സിബിള്‍ അമോലെഡ് സ്ക്രീൻ, ഇരട്ട-പാളി ടച്ച്സ്ക്രീൻ പാനലുകൾ എന്നിവ കൊണ്ടാണ് കോണ്‍ക്രീറ്റ് പ്രതലത്തില്‍ എറിഞ്ഞാലും പൊട്ടാത്ത ഡിസ്പ്ലേ നിര്‍മ്മിച്ചിരിക്കുന്നത്. ഒക്ടോബർ 29 മുതൽ അമേരിക്കയില്‍ വെരിസോണ്‍ വയർലെസ് ഉപഭോക്താക്കള്‍ക്കായി മോട്ടോ ഡ്രോയ്ഡ് ടർബോ 2 ലഭ്യമായിതുടങ്ങും. ഈ ഫോണിലെ 3760mAh ബാറ്ററിയാണ് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ബാക്കപ്പ് നല്‍കുന്നത്. മോട്ടോ ഡ്രോയ്ഡ് ടർബോ 2യുടെ 32 ജിബി മോഡലിനു 40,600 രൂപയും, 64 ജിബി വേരിയന്റിനു 47,000 രൂപയുമാണ് വില.

കടപ്പാട്: മനോരമ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments