HomeTech And gadgetsഫോൺ കുട്ടിയെ ഏൽപ്പിച്ച് അമ്മ പുറത്തുപോയി; 48 വർഷത്തേക്ക് ഫോൺ ലോക്ക്ചെയ്ത് കുഞ്ഞിന്റെ കിടിലൻപണി അമ്മയ്ക്ക്

ഫോൺ കുട്ടിയെ ഏൽപ്പിച്ച് അമ്മ പുറത്തുപോയി; 48 വർഷത്തേക്ക് ഫോൺ ലോക്ക്ചെയ്ത് കുഞ്ഞിന്റെ കിടിലൻപണി അമ്മയ്ക്ക്

അമ്മയുടെ ഐഫോണ്‍ 48 കൊല്ലത്തേക്ക് ലോക്ക് ചെയ്ത് രണ്ടു വയസുകാരന്‍. ചൈനയിലെ ഷാന്‍ഹായിലാണ് സംഭവം അരങ്ങേറിയത് ലു എന്ന അമ്മയുടെ ഐഫോണാണ് രണ്ട് വയസുള്ള കുഞ്ഞ് രണ്ടരക്കോടി മിനുട്ട് നേരത്തേക്ക് ലോക്ക് ചെയ്തത്. വീഡിയോ കാണാനാണ് ലു മകന് ഫോണ്‍ നല്‍കിയത്. പിന്നീട് പുറത്ത് പോയ യുവതി തിരിച്ചെത്തിയപ്പോളാണ് ഐഫോണ്‍ ലോക്കായത് കണ്ടത്. ലോക്കായ ഫോൺ തുറക്കാൻ കുട്ടി ഓരോ തവണ തെറ്റായ രഹസ്യ നമ്പര്‍ അമര്‍ത്തിയപ്പോഴും നിശ്ചിത കാലയളവിലേക്ക് ഫോണ്‍ ലോക്ക് ആയിക്കൊണ്ടിരുന്നു.

കുട്ടി തെറ്റായ പാസ്വേഡ് അമര്‍ത്തിയതാണ് പ്രശ്നകാരണമെന്ന് തിരിച്ചറിഞ്ഞ യുവതി 2 മാസം കാത്തിരുന്നു. ഫോണ്‍ തനിയെ ശരിയാകുമെന്നായിരുന്നു പ്രതീക്ഷ. 2 മാസത്തിന് ശേഷം യഥാര്‍ത്ഥ പാസ്വേഡ് അടിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന്അടുത്തുള്ള ആപ്പിള്‍ സ്റ്റോറിനെ സമീപിച്ചപ്പോൾ ഒന്നുകില്‍ 48 വര്‍ഷം കാത്തിരിക്കുക, അല്ലെങ്കില്‍ ഫോണിലെ മുഴുവന്‍ ഡാറ്റകളും നീക്കം ചെയ്തശേഷം ആദ്യം മുതല്‍ മുഴുവന്‍ ഫയലുകളും ഫീഡ് ചെയ്യുക എന്നീ പോംവഴികളാണുള്ളതെന്നായിരുന്നു അവരുടെ മറുപടി. ഇതേതുടര്‍ന്ന് ഫോണ്‍ റീസെറ്റ് ചെയ്യാന്‍ നല്‍കിയിരിക്കുകയാണ് യുവതി. 80 വര്‍ഷത്തേക്ക് വരെ ലോക്കായിപ്പോയ ഫോണുണ്ടെന്നാണ് ആപ്പിള്‍ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments