HomeSportsതോൽവിക്ക് പിന്നാലെ വിനീതിനെ കൈവിടാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്; നിര്‍ണായക മാറ്റങ്ങള്‍ വരുമെന്ന് സൂചന

തോൽവിക്ക് പിന്നാലെ വിനീതിനെ കൈവിടാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്; നിര്‍ണായക മാറ്റങ്ങള്‍ വരുമെന്ന് സൂചന

മിന്നും പ്രകടനങ്ങളിലൂടെ ആരാധകരുടെ പ്രിയപ്പെട്ടവനായി മാറിയ വിനീതിനെ ആരാധകരുടെ താല്പര്യ പ്രകാരം ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ടീമില്‍ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ നടപ്പ് സീസണില്‍ ഏറെ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു താരത്തിന്റേത്. നാല് ഗോളുകള്‍ അടിച്ചെങ്കില്‍പ്പോലും അത്ര മികച്ച കളിയായിരുന്നില്ല വിനീത് പുറത്തെടുത്തത്.

എന്നാല്‍ ഇത് ഒരൊറ്റ സീസണിലെ മോശം ഫോമായി കണ്ടാല്‍ മാത്രം മതിയെന്നും അടുത്ത സീസണില്‍ വിനീത് ഫോമിലേക്ക് തിരിച്ചെത്തുമെന്നും പ്രതീക്ഷിച്ചിരുന്ന ആരാധകരെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഗോള്‍ ഡോട്ട് കോം പുറത്ത് വിട്ടിരിക്കുന്നത്. വിനീതും, ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പരസ്പര ധാരണയില്‍ പിരിയാന്‍ തീരുമാനിച്ചെന്നും, അടുത്ത സീസണില്‍ വിനീത് ബ്ലാസ്റ്റേഴ്സ് വിട്ട് മറ്റേതെങ്കിലും ക്ലബ്ബുകളില്‍ കളിക്കാനാണ് സാധ്യതയെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഡ്രാഫ്റ്റിന് മുന്നോടിയായി കേരളാ ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തിയ രണ്ട് താരങ്ങളില്‍ ഒരാളാണ് വിനീത്. സീസണില്‍ ഒരു കോടി രൂപ പ്രതിഫലമാണ് ബ്ലാസ്റ്റേഴ്സ് വിനീതിന് നല്‍കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments