HomeNewsLatest Newsചൊവ്വയിൽ ജീവന്റെ സാന്നിധ്യം കണ്ടെത്താമെന്ന പ്രതീക്ഷയില്‍ ശാസ്ത്രലോകം; കണ്ടെത്തിയ തെളിവുകൾ ഇങ്ങനെ:

ചൊവ്വയിൽ ജീവന്റെ സാന്നിധ്യം കണ്ടെത്താമെന്ന പ്രതീക്ഷയില്‍ ശാസ്ത്രലോകം; കണ്ടെത്തിയ തെളിവുകൾ ഇങ്ങനെ:

ചൊവ്വയില്‍ ഖരരൂപത്തിലുള്ള ജലസാന്നിധ്യം കണ്ടെത്തിയതിന് പുറമേ കൂടുതല്‍ പഠനങ്ങള്‍ക്ക് സാധ്യതയൊരുക്കി ബഹിരാകാശ ഏജന്‍സിയുടെ മാര്‍സ് എക്സ്പ്രസ് ഓര്‍ബിറ്റര്‍ പുറത്ത് വിട്ട ചിത്രം. മഞ്ഞുമൂടി കിടക്കുന്ന വന്‍ഗര്‍ത്തത്തിന്റെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത് . ചൊവ്വയുടെ ഉത്തര ധ്രുവത്തിലെ കൊറോലോവ് ഗര്‍ത്തമാണിത് . 81.4 കിലോമീറ്റര്‍ വ്യാസത്തിലുള്ള വൃത്താകൃതിയിലാണ് സ്ഥിതി ചെയ്യുന്നത് . റഷ്യന്‍ ഗേവഷകന്‍ സെര്‍ജി കോറോലേവിന്റെ പേരിലാണ് ഗര്‍ത്തം അറിയപ്പെടുന്നത്

ഇത് ആദ്യമായിട്ടാണ് ഇങ്ങനെയൊരു ചിത്രം പുറത്ത് വന്നിരിക്കുന്നത് . ഒരു കുന്നിനു മുകളില്‍ മഞ്ഞു നിറഞ്ഞു കിടക്കുന്ന തടാകം പോലെയാണ് ഇത് സ്ഥിതി ചെയ്യുന്നത് . ചൊവ്വയുടെ ഭൂതകാലത്തുണ്ടായ ഏതെങ്കിലുമൊരു സ്വാധീനത്തിന്റെ ഫലമായി രൂപം പ്രാപിച്ചതാവാം ഈ ഗര്‍ത്തം എന്നാണു അനുമാനം.ചൊവ്വയിലും ഭൂമിയിലെ പോലെ തന്നെ ഋതുമാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments