HomeTech And gadgetsസുപ്രധാന തീരുമാനങ്ങൾ ഉച്ചകഴിഞ്ഞു വേണ്ട !! പശ്ചാത്തപിക്കേണ്ടി വരും; തലച്ചോറിന്റെ ആ അത്ഭുത രഹസ്യം കണ്ടെത്തി

സുപ്രധാന തീരുമാനങ്ങൾ ഉച്ചകഴിഞ്ഞു വേണ്ട !! പശ്ചാത്തപിക്കേണ്ടി വരും; തലച്ചോറിന്റെ ആ അത്ഭുത രഹസ്യം കണ്ടെത്തി

ചെറിയ തീരുമാനങ്ങൾ തെറ്റുന്നതുപോലും നമ്മുടെ ജീവിതം താറുമാറാകും. എന്നാൽ, പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും ഉച്ചകഴിഞ്ഞ് എടുക്കണ്ട എന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ഓസ്‌ട്രേലിയയിലെ സ്വിന്‍ബോണ്‍ യൂണിവേഴ്‌സിറ്റിയിലെ ന്യൂറോ സര്‍ജന്‍ ഗവേഷകരാണ് കൗതുതരകരവും അതേ സമയം ശാസ്ത്രീയമായ ഈ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രധാനപ്പെട്ട തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും ഉച്ചയ്ക്ക് ശേഷം വേണ്ട എന്നാണ് ഈ ജേര്‍ണലില്‍ പറയുന്നത്. കാരണം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മന്ദഗതിയില്‍ നടക്കുന്ന സമയമാണ് ഉച്ച കഴിഞ്ഞ സമയം. പകല്‍ മുഴുവന്‍ ചിന്തിച്ച് പണിയെടുത്ത് തലച്ചോറ് വിശ്രമിക്കാന്‍ തയ്യാറെടുക്കുന്ന സമയം കൂടിയാണിത്. ആ സമയത്ത് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ തലച്ചോറ് പ്രാപ്തമായിരിക്കില്ല എന്നു പഠനം പറയുന്നു.

ഇത് ശരിക്കും ഒരു ഉദാഹരണത്തിലൂടെ മനസിലാകും. നമ്മുടെ ബർത്ഡേ ആരെങ്കിലും സർപ്രൈസ് ആയി തരുന്നതും അത് അറിഞ്ഞുതന്നെ ആഘോഷിക്കുന്നതും തമ്മിലുള്ള വ്യത്യാസം പോലെയായാണിത്. പെട്ടെന്നറിയുമ്പോൾ നമുക്ക് അത് വിശ്വസിക്കാൻ പ്രയാസമില്ല ? അതുപോലെ. ഉച്ചകഴിഞ്ഞു തീരുമാനങ്ങൾ എടുക്കുന്ന സമയത്ത് നമ്മുടെ തലച്ചോർ ശരിക്കും എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ താമസിക്കും. അത് തീരുമാനത്തിലും പ്രതിഫലിക്കും എന്നു പഠനങ്ങൾ പറയുന്നു.

ഒരു MRI സ്കാനറിനു മുന്നിൽ വച്ചാണ് ആരോഗ്യമുള്ള ആളുകളെ പഠന വിധേയമാക്കിയത്. 16 പുരുഷന്‍മാരെ ഉള്‍പ്പെടുത്തിയാണ് ഈ പഠനം സാധ്യമാക്കിയത്. ഇവരെ പല സമയങ്ങളിലായി നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. 10, 2, 7 എന്നിങ്ങനെയുള്ള മൂന്ന് സമയങ്ങളില്‍ ഓരോ ജോലികള്‍ ഇവരെ ഏല്‍പ്പിച്ചിരുന്നു. ഏറ്റവും കുറവ് റിസല്‍ട്ട് ലഭിച്ചത് 2 മണി സമയത്ത് ഏല്‍പിച്ച ജോലിയിലായിരുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗഗമായി നടക്കാതെ വരുന്ന സമയത്ത് നാം എത്തിച്ചേരുന്ന തീരുമാനങ്ങളെ ഓര്‍ത്ത് പിന്നീട് പശ്ചാത്തപിക്കേണ്ടി വരുമെന്നും ഈ പഠനത്തില്‍ പറയുന്നു.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments