HomeTech And gadgetsആപ്പിളിൻ്റെ ഷെയര്‍ പ്ലേയ്ക്ക് സമാനമായ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സ്ആപ്പ്

ആപ്പിളിൻ്റെ ഷെയര്‍ പ്ലേയ്ക്ക് സമാനമായ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സ്ആപ്പ്

വാട്ട്‌സ്‌ആപ്പ് ആപ്പിളിൻ്റെ ഷെയര്‍ പ്ലേയ്ക്ക് സമാനമായ ഫീച്ചര്‍ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യുമ്ബോള്‍ സംഗീതം ആസ്വദിക്കാൻ കഴിയുന്ന പുതിയ സംവിധാനം ഉടൻ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ വെബ് പതിപ്പിലും ചെയ്യാൻ കഴിയുന്ന ഫീച്ചറും ഉടൻ അവതരിപ്പിക്കും. വാട്ട്‌സ്‌ആപ്പ് ബീറ്റ ഉപയോക്താക്കള്‍ക്കാണ് ഈ സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നത്. ഡെസ്‌ക്‌ടോപ്പില്‍ വാട്ട്‌സ്‌ആപ്പ് വെബ് ബീറ്റ പതിപ്പ് 2.2353.59 ഉപയോഗിക്കുന്നവര്‍ക്ക് ഈ ആഴ്ചയില്‍ത്തന്നെ പുതിയ ഫീച്ചര്‍ ഉപയോഗിച്ച്‌ തുടങ്ങാം.

ഫേസ്‌ടൈം കോളുകള്‍ ചെയ്യുമ്ബോള്‍ പാട്ടുകള്‍ ഒന്നിച്ചിരുന്ന് കേള്‍ക്കാന്‍ അനുവദിക്കുന്ന സംവിധാനമാണ് ആപ്പിളിന്റെ ഷെയര്‍ പ്ലേ. വിഡിയോ കോളുകളിലെ സ്‌ക്രീൻ ഷെയറിംഗ് ഫീച്ചര്‍ ഉപയോഗിച്ചുള്ള ഓഡിയോ പങ്കിടലാണ് വാട്ട്സ്‌ആപ്പ് ഒരുക്കുന്നത്. നിലവില്‍ ബീറ്റ സ്റ്റേജിലുള്ള ഈ ഫീച്ചര്‍ വീഡിയോ കോളുകളില്‍ മാത്രമേ ലഭ്യമാകുകയുള്ളൂ. ഓഡിയോ കോളുകളില്‍ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കില്ല. വീഡിയോ കോളില്‍ ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള പോഡ്കാസ്റ്റ് പ്ലേ ചെയ്ത ശേഷം അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച നടത്താം എന്നതാണ് ഈ ഫീച്ചറിൻ്റെ പ്രത്യേകത. വാട്ട്‌സ്‌ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ 2.23.26.18 വേര്‍ഷനിലാണ് നിലവില്‍ ഈ സംവിധാനമുള്ളത്. എന്നാല്‍ എല്ലാ ബീറ്റാ ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാക്കിത്തുടങ്ങിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments