HomeNewsLatest Newsദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ്: ഇന്ത്യ എട്ടിന് 208 ; രക്ഷകനായി രാഹുൽ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ്: ഇന്ത്യ എട്ടിന് 208 ; രക്ഷകനായി രാഹുൽ

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം മഴയെ തുടര്‍ന്ന് നേരത്തെ സ്റ്റംപെടുത്തു. സെഞ്ചൂറിയനില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ എട്ടിന് 208 എന്ന നിലയിലാണ്. 70 റണ്‍സ് നേടി കെ എല്‍ രാഹുല്‍ ക്രീസിലുണ്ട്. മുഹമ്മദ് സിറാജാണ് (0) അദ്ദേഹത്തിന് കൂട്ട്. അഞ്ച് വിക്കറ്റ് നേടിയ കഗിസോ റബാദയാണ് ഇന്ത്യയെ തകര്‍ത്തത്. നന്ദ്രേ ബര്‍ഗര്‍ക്ക് രണ്ട് വിക്കറ്റുണ്ട്. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്നത്തേത്.

മത്സരത്തില്‍ നാല് പേസര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പേസര്‍മാര്‍. പ്രസിദ്ധിനിത് ടെസ്റ്റ് അരങ്ങേറ്റമാണ്. പുറം കഴുത്തിലെ വേദനയെ തുടര്‍ന്ന് രവീന്ദ്ര ജഡേജ കളിക്കുന്നില്ല. പകരം ഏക സ്പിന്നറായി ആര്‍ അശ്വിന്‍ ടീമിലെത്തി. കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍. ആദ്യമായിട്ടാണ് രാഹുല്‍ ടെസ്റ്റ് ടീമിന്റെ വിക്കറ്റ് കീപ്പറാവുന്നത്. രോഹിത്, ജെയ്സ്വാള്‍, ഗില്‍ എന്നിവര്‍ക്ക് പുറമെ വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരാണ് ബാറ്റര്‍മാര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments