ലോകകപ്പില്‍ കരുത്ത് കാണിച്ച് ശ്രീലങ്ക: വെസ്റ്റിൻഡീസിനെതിരെ 23 റൺസ് വിജയം

110

ലോകകപ്പില്‍ പുറത്തായവരുടെ പോരാട്ടത്തില്‍ കരുത്ത് കാണിച്ച് ശ്രീലങ്ക. 23 റണ്‍സിനാണ് ലങ്ക വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുവരും കാഴ്ച്ചവെച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത് വെസ്റ്റിന്‍ഡീസിന് മുന്നില്‍ 339 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ലങ്ക ഉയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടെങ്കിലും നിക്കോളാസ് പൂരന്റെയും ഫാബിയന്‍ അലന്റെയും പോരാട്ടങ്ങള്‍ വിന്‍ഡീസിനെ ജയത്തിലെത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. ചില മികച്ച ബൗളിംഗും ഫീല്‍ഡിംഗും ലങ്കയ്ക്ക് മത്സരത്തില്‍ നേട്ടമാകുകയായിരുന്നു.