HomeSportsഓറഞ്ച് തൊപ്പി നേടി സഞ്ജു കസറി; മുംബൈക്കെതിരെ മൂന്നുവിക്കറ്റ് വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

ഓറഞ്ച് തൊപ്പി നേടി സഞ്ജു കസറി; മുംബൈക്കെതിരെ മൂന്നുവിക്കറ്റ് വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

മുംബൈ ഇന്ത്യന്‍സിനെതിരെ മൂന്നുവിക്കറ്റ് വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. അവസാന ഒാവറില്‍ ക്രിഷ്ണപ്പ ഗൗതമാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. 168 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ ഏഴു വിക്കറ്റു നഷ്ടത്തില്‍ രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ വിജയ റണ്‍സ് കുറിച്ചു. രാജസ്ഥാനു വേണ്ടി സഞ്ജു വി.സാംസണ്‍ വീണ്ടും അര്‍ധസെഞ്ചുറി നേടി. 39 പന്തുകളില്‍ 52 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്.

പതിനാറാം ഒാവര്‍ വരെ മല്‍സരം രാജസ്ഥാന് സ്വന്തം. ആദ്യം ക്യാപ്റ്റന്‍ അജക്യ രഹാനയെയും പിന്നീട് ബെന്‍ സ്റ്റോക്സിനെയും ഒപ്പം ചേര്‍ത്ത് സഞ്ജു രാജസ്ഥാനെ മുന്നോട്ട് നയിച്ചു. ബുമ്രയെറിഞ്ഞ പതിനേഴാം ഒാവറില്‍ മല്‍സരം മുംബൈ വരുതിയിലാക്കി 39 പന്തില്‍ 52 റണ്‍സെടുത്ത സഞ്ജുവിനെയും ബട്‌ലറെയും പുറത്താക്കി ബുമ്ര മുംബൈയെ മല്‍സരത്തിലേയ്ക്ക് തിരികെയെത്തിച്ചു. പിന്നെ ക്രീസിലെത്തിയ ക്രിഷ്ണപ്പ ഗൗതം കൈവിട്ടുപോയ മല്‍സരം വെറു പതിനൊന്ന് പന്തില്‍ കൈപ്പിടിയിലൊതുക്കി. ഹര്‍ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഒാവറിലെ നാലാം പന്തില്‍ സിക്സറിച്ച്‌ ഗൗതം രാജസ്ഥാന്റെ താരമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments