HomeHealth Newsമരുന്നില്ലാത്ത രോഗങ്ങൾക്ക് അത്ഭുത പ്രതിവിധിയുമായി ഇതാ ഒരു ഇന്ത്യൻ ഹീലിംഗ് തെറാപ്പി : അനുഭവസ്ഥ പറയുന്നത്...

മരുന്നില്ലാത്ത രോഗങ്ങൾക്ക് അത്ഭുത പ്രതിവിധിയുമായി ഇതാ ഒരു ഇന്ത്യൻ ഹീലിംഗ് തെറാപ്പി : അനുഭവസ്ഥ പറയുന്നത് കേൾക്കാം

ആധുനിക വൈദ്യശാസ്ത്രം പരാജയപ്പെടുന്നിടത്ത് അല്ലെങ്കില്‍ ശസ്ത്രക്രിയ അല്ലാതെ ജീവന്‍ രക്ഷിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്ത അവസ്ഥയില്‍ പോലും ഒറിജിന്‍ സ്മൈല്‍ മുദ്രാ ഹീലിംഗ് തെറാപ്പി അത്ഭുതങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഒരു ഉദാഹരണമായി ഹീലര്‍ മമത ശര്‍മ (വിശാഖപട്ടണം) പങ്കുവച്ച അനുഭവം ചുവടെ ചേര്‍ക്കുന്നു.

‘അപകട കേസ്: സ്കിഡ് കാരണം ബെക്കില്‍ നിന്നുള്ള വീഴ്ച. 24-12-2017-ന്.
രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് തലയ്ക്ക് പരിക്കേറ്റവര്‍ക്കുണ്ടാകുന്ന പോലെ ശര്‍ദ്ദിയും മറ്റ് അസ്വസ്തതകളും ഉണ്ടായിരുന്നില്ല. പക്ഷേ രോഗി മയക്കത്തിലും അര്‍ധ ബോധമുള്ള അവസ്ഥയിലുമായിരുന്നു. ജെയ്പുര്‍ സ്വദേശിയായ അമന്ദീപ് സിങ്ങിന്‍റെ തീറ്റ ഹീലിംഗിലൂടെ അവള്‍ക്ക് ബോധം വന്നുവെങ്കിലും അസഹ്യമായ തലവേദന ആരംഭിച്ചു. തലയില്‍ ശക്തമായ രക്തസ്രാവം കണ്ടെതിനാല്‍ തലയോട്ടിയില്‍ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു.

രണ്ടാമത്തെ ദിവസം സ്കാനിംഗില്‍ ശക്തമായ നീരും രക്തസ്രാവവും കാണാമായിരുന്നു. ഗുരുതരമായ വേദന ഒരു നല്ല സൂചനയല്ലെന്നും കേസ് വിഷമകരമെന്നും ജീവനെ ഭീഷണിപ്പെടുത്തുന്നു എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ രക്തസ്രാവം തലേ ദിവസത്തേക്കാള്‍ വര്‍ദ്ധിക്കാത്തതിനാല്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് മുതിരാതെ കാത്തിരിക്കാനും നിരീക്ഷിക്കാനും തയ്യാറായി.

രണ്ടാമത്തെ രാത്രി ഏകദേശം ഒരുമണിയായപ്പേള്‍ വേദനവര്‍ദ്ധിച്ചു. ഞാന്‍ അപ്പോൾ വീട്ടിലായിരുന്നു. വീട്ടിലിരുന്നുകൊണ്ട് ട്രൈഒറിജിൻ ശബ്ദങ്ങൾ (UM AH EH OH ) ഉരുവിട്ടുകൊണ്ടിരുന്നു. രോഗി സുഖംപ്രാപിച്ചു വന്നു. രാത്രി മുഴുവന്‍ രോഗി ഉറങ്ങുകയും രാവിലെ ഉണരുകയും ചെയ്തു. വീണ്ടും തലവേദന ആരംഭിച്ചു കൈയ്യിലെ തലയുടെ പോയിന്‍റുകളില്‍ പച്ചകളര്‍ അടിച്ചു സാവധാനം തലവേദന കുറയ്ക്കുകയും രോഗി വൈകുന്നേരം 4മണിവരെ വീണ്ടും ഉറങ്ങുകയും ചെയ്തു.

ഞാന്‍ പങ്കജ് ജെയിൻ സാറുമായി ( ഒറിജിന്‍ സ്മയില്‍ ഹീലിംഗിന്‍റെ ഉപജ്ഞാതാവ് ) ബന്ധപ്പട്ടു. അദ്ദേഹം പറഞ്ഞു തന്ന മുദ്ര പ്രകാരം ഹോമോ വിരലിന്‍റെ അറ്റം തള്ളവിരലുമായി ബന്ധിപ്പിച്ച് നല്‍കല്‍ മുദ്രയില്‍ പിടിച്ചു 5 മിനിറ്റിനുള്ളില്‍ ശരീരത്തിലെ മുറിവുകളുടെ വേദന കുറയുവാന്‍ തുടങ്ങി. പക്ഷേ തലവേദനയ്ക്ക് ചെറിയൊരു ആശ്വാസം ഉണ്ടായെങ്കിലും അധികം കുറവ് ഉണ്ടായില്ല. അതോടൊപ്പം ന്യൂട്രോ അറ്റം തള്ളവിരലുമായി ബന്ധിപ്പിച്ച് സ്വീകരണ മുദ്രയില്‍ പിടിച്ചു 10 മിനിറ്റിനുള്ളില്‍ തലവേദന അപ്രത്യക്ഷമായി. അതിന് ശേഷം അവള്‍ക്ക് തലവേദനയോ വിറയലോ ശരീരത്തിലെ അസഹ്യമായ മറ്റു വേദനകളോ അനുഭവപ്പെട്ടില്ല.

രോഗിക്ക് മുകളില്‍ പറഞ്ഞ ഒറിജിന്‍ സ്മയില്‍ ഹീലിംഗ് രീതികള്‍ തുടര്‍ ചികിത്സാപദ്ധതിയായി പഠിപ്പിക്കുകയും പച്ചകളര്‍ കാല്‍ വിരലിന്‍റെ അറ്റത്ത് അടിക്കുകയും ചെയ്തു. രോഗിക്ക് ഈ ചികിത്സാവിധിയോട് പൂര്‍ണ്ണ വിശ്വാസം ഉണ്ടായിരുന്നു. അത് അവള്‍ എന്നോട് പറയുക മാത്രമല്ല അവിടുത്തെ സീനിയര്‍ ന്യൂറോസര്‍ജനുമായി പങ്കുവയിക്കുകയും ചെയ്തു. രോഗിയുടെ മെച്ചപ്പെട്ട അവസ്ഥ മനസിലാക്കിയ അദ്ദേഹം AMCU-ല്‍ കയറി അവള്‍ക്ക് ചികിത്സ നല്‍കുവാന്‍ അനുവാദം നല്‍കി. അദ്ദേഹം എന്നോട് വ്യക്തിപരമായി സംസാരിക്കുകയും ചികിത്സാവിധിയേ കുറിച്ച് ആരായുകയും ചെയ്തു.

നാലാം ദിവസം അവളുടെ ഹൃദയ സ്പന്ദന നിരക്ക് 50-54 നിരക്കില്‍ കുറഞ്ഞു. ഞാന്‍ കൈയ്യിലെ ബേസിക് എനര്‍ജി പോയിന്‍റസിലും ഇന്‍സെക്ട് സിറ്റത്തിലെ ഹൃദയത്തിന്‍റെ സദൃശ്യ പോയിന്‍റിലും ചുവന്ന കളര്‍ അടിച്ചു. ഒരു മിനിറ്റിനുള്ളില്‍ 95-100 നിലയിലേക്ക് ഉയര്‍ന്നു. അഞ്ചാം ദിവസം അവളുടെ ഹൃദയ സ്പന്ദന നിരക്ക് സാധാരണ നിലയിലേക്ക് എത്തുകയും സ്കാനിംഗില്‍ മെച്ചപ്പെടില്‍ കാണുകയും ചെയ്തതിനാല്‍ അവളെ സാധാരണ മുറിയിലേക്ക് മാറ്റുകയും ചെയ്തു. 2018 ജനുവരി 1-ാം തിയതി അവള്‍ ആശുപത്രി വിട്ടു. ജനുവരി 8-ാം തിയതി സ്കാനിംഗില്‍ തലച്ചോരിലെ രക്തസ്രാവം വറ്റിപ്പോയതായി കണുകയും കുട്ടിയെ സ്കൂളില്‍ പോകുവാനും മറ്റു സാധാരണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാനും ഡോക്ടര്‍ അനുവാദം നല്‍കി.
പരമകാരുണ്യവാനായ ദൈവത്തിന് നന്ദിപറയുവാന്‍ വാക്കുകള്‍ പോരാ. അതോടൊപ്പം സുജോക്ക് സമ്മാനിച്ച പ്രൊഫ. പാര്‍ക്ക് ജെ വൂ, അദ്ദേഹത്തിന്‍റെ ശിഷ്യന്‍ ഡോ. പങ്കജ് ജെയിന്‍, അമന്ദീപ് സിങ്ങ്, ആവശ്യമായ ഭക്ഷണക്രമം നിര്‍ദ്ദശിച്ച ഡോ. പവന്‍ എന്നിവരോടും എന്‍റെ നന്ദി

സ്മയില്‍ ഹീലര്‍ : മമത ശര്‍മ, വിശാഖപട്ടണം. mamtadgr8@gmail.com
കടപ്പാട് ഒറിജിന്‍ സ്മയില്‍ ഹീലിഗ്സ് ജേർണൽ.

ശ്രദ്ധയ്ക്ക്: ചികിത്സാരീതികളെപ്പറ്റി വ്യക്തമായി അറിഞ്ഞതിനുശേഷം സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം ചികിത്സ തേടുക. ഇതുമായി ബന്ധപ്പെട്ട യാതൊരുവിധത്തിലുമുള്ള പ്രശ്നങ്ങൾക്കും v4vartha ഉത്തരവാദികൾ ആയിരിക്കുന്നതല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments