എ​എ​ഫ്സി ഏ​ഷ്യ​ന്‍ കപ്പ്: ജപ്പാനെ പരാജയപ്പെടുത്തി ഖത്തറിനു കിരീടം

26

എ​എ​ഫ്സി ഏ​ഷ്യ​ന്‍ ക​പ്പി​ല്‍ പുതിയ ചരിത്രം എ‍ഴുതിച്ചേര്‍ത്ത് ഖത്തര്‍. അഞ്ചാമത്തെ കിരീടവും ലക്ഷ്യം വെച്ച്‌ ഇറങ്ങിയ ജപ്പാനെ, ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് ഖത്തര്‍ കിരീടം നേടിയത്. 12-ാം മി​നി​റ്റി​ല്‍ ജപ്പാനെ ഞെട്ടിച്ചുകൊണ്ട് ആദ്യ ഗോള്‍. ആ​ല്‍ മു​ഈ​സ് അ​ലിയാണ് ആദ്യഗോള്‍ നേടിയത്. 15 മി​നി​റ്റി​നു​ശേ​ഷം വീ​ണ്ടും അ​ബ്ദു​ല്‍ അ​സീ​സ് ഹ​തീമിലൂടെ അടുത്ത ഗോള്‍. ര​ണ്ടാം പ​കു​തി​യി​ല്‍ മി​ക​ച്ച തി​രി​ച്ചു​വ​ര​വു ന​ട​ത്തി​യ ജ​പ്പാ​ന്‍ 69-ാം മി​നി​റ്റി​ല്‍ മി​നാ​മി​നോ​യി​ലൂ​ടെ ഒ​രു ഗോ​ള്‍ മ​ട​ക്കി. എ​ന്നാ​ല്‍ ഖ​ത്ത​റി​ന് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച പെ​നാ​ല്‍​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച്‌ 83-ാം മി​നി​റ്റി​ല്‍ അ​ക്രം അ​ഫി​ഫും പൂർത്തിയാക്കി.