HomeNewsShortകേരള പോലീസിൽ വൻ അഴിച്ചുപണി; 11 ഡിവൈഎസ്പിമാരെ തരംതാഴ്ത്തി; തരംതാഴ്ത്തൽ അച്ചടക്ക നടപടി നേരിടുന്നവർക്കെതിരെ

കേരള പോലീസിൽ വൻ അഴിച്ചുപണി; 11 ഡിവൈഎസ്പിമാരെ തരംതാഴ്ത്തി; തരംതാഴ്ത്തൽ അച്ചടക്ക നടപടി നേരിടുന്നവർക്കെതിരെ

കേരള പൊലീസില്‍ വന്‍ അഴിച്ചുപണി. അച്ചടക്ക നടപടി നേരിടുന്ന 11 ഡിവൈഎസ്പിമാരെ തരംതാഴ്ത്തി. ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. താത്കാലിക സ്ഥാനക്കയറ്റം ലഭിച്ചവരാണ് നടപടി നേരിട്ടത്. 53 ഡിവൈ എസ് പിമാര്‍ക്കും 11 എ എസ്പിമാര്‍ക്കും സ്ഥലംമാറ്റം. 26 സിഐമാര്‍ക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നല്‍കി. 12 പേരെ തരം താഴ്ത്താനായിരുന്നു ശുപാര്‍ശ. പട്ടികയില്‍പ്പെട്ട എം ആര്‍ മധു ബാബു ഇന്നലെ ട്രിബ്യൂണലില്‍ പോയി സ്റ്റേ വാങ്ങിയതില്‍ തരംതാഴ്ത്തല്‍ പട്ടിയില്‍ ഉള്‍പ്പെട്ടില്ല . ഒഴിവുണ്ടായ 11 ഡി വൈ എസ് പി തസ്തികയിലേക്ക് സിഐമാര്‍ക്ക് സ്ഥാന കയറ്റം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉന്നത ഉദ്യോഗസ്ഥ‍‍രെ തരംതാഴ്ത്താന്‍ ശുപാര്‍ശ ലഭിക്കുന്നത്.

വകുപ്പ് തല നടപടി നേരിട്ടവര്‍ക്കും നിരവധി ആരോപണ വിധേയര്‍ക്കും ഇതുവരെ സ്ഥാനകയറ്റം ലഭിച്ചിരുന്നു. അച്ചടക്ക നടപടി സ്ഥാന കയറ്റത്തിന് തടസ്സമല്ലെന്ന കേരള പൊലീസ് ആക്ടിലെ വകുപ്പിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ വകുപ്പ് സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്ക് മുന്‍പ് റദ്ദാക്കിയതോടെയാണ് സ്ഥാനക്കയറ്റങ്ങള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്. 2014മുതല്‍ സീനിയോറിട്ടി തര്‍ക്കം മൂലം താല്‍ക്കാലിക പ്രമോഷന്‍ മാത്രം നല്‍കിയിരുന്നതുകൊണ്ട് ഇതിന് നിയമതടസ്സവുമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments