HomeNewsLatest Newsമുൻ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം മരിയ ഷറപ്പോവ വിരമിക്കൽ പ്രഖ്യാപിച്ചു: വിടവാങ്ങൽ തുടർച്ചയായ...

മുൻ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം മരിയ ഷറപ്പോവ വിരമിക്കൽ പ്രഖ്യാപിച്ചു: വിടവാങ്ങൽ തുടർച്ചയായ പരിക്ക് മൂലം

മരിയ ഷറപ്പോവ, ടെന്നിസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 32കാരിയായ ഷറപ്പോവ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ്. വോഗ്, വാനിറ്റി ഫെയര്‍ മാസികകള്‍ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ടെന്നീസില്‍ നിന്നും വിരമിക്കുന്ന കാര്യം ഷറപ്പോവ വെളിപ്പെടുത്തിയത്.

നിലവില്‍ ലോക റാങ്കിങ്ങില്‍ 373-ാം സ്ഥാനത്താണ് ഷറപ്പോവയുള്ളത്. തുടരെയുള്ള പരിക്കുകളാണ് ടെന്നീസില്‍ നിന്നും വിരമിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. 2004ല്‍ പതിനേഴാം വയസില്‍ വിംബിള്‍ഡണ്‍ കിരീടം നേടിയതോടെയാണ് ഷറപ്പോവ ടെന്നീസ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായത്. 2015 ഓഗസ്റ്റില്‍ ഷറപ്പോവ വനിതാ സിംഗിള്‍സ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. ഫ്രഞ്ച് ഓപ്പണില്‍ രണ്ട് തവണയും(2012, 2014) യുഎസ് ഓപ്പണ്‍(2006), ഓസ്ട്രേലിയന്‍ ഓപ്പണ്‍(2008) എന്നിവയില്‍ ഓരോ തവണയും കിരീടം നേടി ഷറപ്പോവ കരിയര്‍ ഗ്രാന്‍സ്ലാം പൂര്‍ത്തിയാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments