HomeSportsഗുജറാത്തിനെ ഹൈദരാബാദ് മുട്ടുകുത്തിച്ചു; ഒമ്പത് വിക്കറ്റിന്റെ ജയം

ഗുജറാത്തിനെ ഹൈദരാബാദ് മുട്ടുകുത്തിച്ചു; ഒമ്പത് വിക്കറ്റിന്റെ ജയം

27 പന്ത് ബാക്കി നില്‍ക്കെ ഗുജറാത്ത് ലയണ്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആധികാരിക വിജയം. ഒമ്പത് വിക്കറ്റിനാണ് ഹൈദരാബാദ് റെയ്‌നയെയും സംഘത്തെയും ഞെട്ടിച്ചത്. താരതമ്യേന കുറഞ്ഞ ലക്ഷ്യമായ 136 റണ്‍സിലേക്ക് ബാറ്റേന്തിയ ഹൈദരബാദിനായി ഡേവിഡ് വാര്‍ണറും മോയിസസ് ഹെന്റിക്വെസെസും പുറത്താകാതെ അര്‍ധസെഞ്ചുറി കണ്ടെത്തി. ഇരുവരും രണ്ടാം വിക്കറ്റില്‍ 108 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. വാര്‍ണര്‍ 45 പന്തില്‍ 76 റണ്‍സ് നേടിയപ്പോള്‍ ഹെന്റിക്വെസ് 39 പന്തില്‍ 52 റണ്‍സടിച്ചു. ഒമ്പത് റണ്‍സെടുത്ത ശിഖര്‍ ധവാനെ പ്രവീണ്‍ കുമാര്‍ പുറത്താക്കി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. .നാല് ഓവര്‍ എറിഞ്ഞ റാഷിദ് 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. 37 റണ്‍സെടുത്ത ഡ്വെയ്ന്‍ സ്മിത്താണ് ഗുജറാത്തിന്റെ ടോപ്പ്‌സ്‌കോറര്‍. ഗുജറാത്തിനായി അരങ്ങേറ്റം കുറിച്ച മലയാളി പേസര്‍ ബേസില്‍ തമ്പിക്ക് പന്ത് കൊണ്ട് കാര്യമായി ഒന്നും ചെയ്യാനായില്ല.

ഒന്നും യാദൃശ്ചികമല്ല; ഈ ഭൂമി സമർഥമായ ഒരു സൃഷ്ടി ! ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

ഹൃദ്രോഗ ശസ്ത്രക്രിയക്ക് തയാറെടുക്കുകയാണോ? അതിനുമുൻപ് ഈ നാട്ടുമരുന്ന് ഒന്നു പരീക്ഷിച്ചു നോക്കൂ !!

8 ലക്ഷം മുടക്കി ഓപ്പറേഷൻ ചെയ്യണമെന്നു പറഞ്ഞ മുട്ട് സുഖപ്പെട്ടത് വെറും 600 രൂപ ചിലവിൽ 10 മിനിറ്റ് കൊണ്ട് ! ഇതാ ഒരു അത്ഭുത ചികിത്സ !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments