HomeNewsLatest Newsക്യാൻസർ ബാധിതനായി മരിച്ച തന്റെ നാലുവയസുകാരൻ മകന്റെ അവസാനനിമിഷത്തിൽ നടന്ന ആ അത്ഭുത സംഭവം ഒരമ്മ...

ക്യാൻസർ ബാധിതനായി മരിച്ച തന്റെ നാലുവയസുകാരൻ മകന്റെ അവസാനനിമിഷത്തിൽ നടന്ന ആ അത്ഭുത സംഭവം ഒരമ്മ പങ്കുവയ്ക്കുന്നു !!

ക്യാൻസർ ബാധിതനായി മരണത്തോടടുക്കുന്ന തന്റെ നാലുവയസുകാരൻ മകന്റെ അവസാന നിമിഷങ്ങൾ പങ്കുവയ്ക്കുന്ന അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കണ്ണീയോടെയല്ലാതെ മനസ്സിൽ നന്മയുള്ള ഒരാൾക്കും ഇത് വായിക്കാനാവില്ല. മരിലാൻഡിൽ റൂത്ത് എന്ന യുവതിയാണ് ഫേസ്ബുക്കിലൂടെ ഈ അനുഭവം പങ്കുവച്ചത്.

 

 

ഏതാനും മണിക്കൂറുകൾ പിറകിൽ മുതൽ മരണത്തിനു തൊട്ടുമുൻപ് വരെ അവൻ ചെയ്ത കാര്യങ്ങളാണ് ആ ‘അമ്മ പങ്കു വയ്ക്കുന്നത്. അത്ഭുതകരമായ കാര്യങ്ങളാണ് മരിക്കുന്ന ആണ് അവൻ ചെയ്തതെന്നാണ് അവർ പറയുന്നത്. നോലാൻ എന്ന കുട്ടിയുടെ ചെറിയ ജീവിതത്തിൽ നടന്ന കാര്യമാണിത്. അവനു വളരെ അപൂർവ്വമായി മാത്രം കണ്ടുവരുന്ന ‘സോഫ്റ്റ് ടിഷ്യൂ’ ക്യാൻസർ ആയിരുന്നു. രണ്ടുവയസുള്ളപ്പോളാണ് ഇത് കണ്ടുപിടിക്കുന്നത്.

kid

അമ്മയുടെ വാക്കുകൾ ഇങ്ങനെ:

അവസാനവട്ടം അവനെ ആശുപത്രിയിൽ കൊണ്ടുപോയ നാളുകളിൽ ഒന്നും കഴിക്കാനും കുടിക്കാനും പറ്റാതെ അവൻ വളരെ ക്ഷീണിതനായി. അപ്പോളാണ് ഡോക്ടർ ആസത്യം പറയുന്നത്. നോളന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞിരുന്നു. ക്യാൻസർ ശരീരം മുഴുവൻ വ്യാപിച്ചിരിക്കുന്നു. ചികില്സിക്കാവുന്ന സമയമെല്ലാം കഴിഞ്ഞു. ഇനീ ഒന്നും ചെയ്യാനില്ല. എത്രയും പെട്ടെന്ന് ഞാൻ അവന്റെ മുറിയിലെത്തി. അപ്പോൾ അവൻ യൂട്യൂബിൽ എന്തോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.

പിന്നീട് നടന്നത് ഒരു സംഭാഷണമായിട്ടാണ് അവർ കുറിച്ചിരിക്കുന്നത്.

 

ഞാൻ: (മമ്മി): നിനക്ക് ശ്വാസമെടുക്കാൻ പറ്റുന്നില്ല അല്ലെ ?

 

നോലാൻ: ആ അമ്മ.

 

ഞാൻ: ഈ കുഞ്ഞു പ്രായത്തിൽ നീ വല്ലാതെ വേദനിക്കുന്നു……

 

നോലാൻ: (താഴേക്ക് നോക്കിക്കൊണ്ട്) അതെ.

 

ഞാൻ: നീ ഇനി ഒരുപാട് വിഷമിക്കേണ്ടി വരില്ല കുഞ്ഞേ

 

നോലാൻ: ( സന്തോഷത്തോടെ) ആണോ അമ്മെ ?

 

ഞാൻ: നീ അമ്മയ്ക്കുവേണ്ടിയാണോ ഇതൊക്കെ സഹിക്കുന്നത്?

 

നോലാൻ: തീർച്ചയായും

 

ഞാൻ: എന്താണപ്പോൾ എന്റെ ജോലി?

 

നോലാൻ: എന്നെ നന്നായി നോക്കുക !! ( ചിരിക്കാൻ ശ്രമിക്കുന്നു)

 

ഞാൻ: എനിക്ക് നിന്നെ ഇനി നന്നായി നോക്കാൻ കഴിയില്ല നോലാൻ. നീ സ്വർഗത്തിൽ നന്നായിരിക്കാൻ പ്രാർത്ഥിക്കാൻ മാത്രമേ എനിക്ക് കഴിയൂ.

 

നോലാൻ: അപ്പോൾ ഞാൻ ഇപ്പൊ സ്വർഗത്തിൽ പോയി ‘അമ്മ അവിടെ വരുന്നതുവരെ കളിക്കാം അല്ലെ ?

 

ഞാൻ: അതെ മോനെ. അമ്മ താമസിയാതെ മോന്റടുത്തേക്ക് വരാം.

 

നോലാൻ: താങ്ക് യു അമ്മെ. ഞാൻ സ്വർഗത്തിൽ പോയി ഇപ്പോൾ കളിക്കുന്ന ഈ ഗെയിം കളിക്കും……

 

 

 
അടുത്ത കുറച്ചു ദിവസം അവൻ വല്ലാതെ ഉറക്കത്തിലേക്കു വീണു. അതെല്ലാം കഴിഞ്ഞപ്പോളേക്കും ഞങ്ങൾ അവനെ വീട്ടിലേക്കു കൊണ്ടുപോകാനു ള്ളതെല്ലാം ശരിയാക്കിയിരുന്നു. പക്ഷെ അവൻ പറഞ്ഞു.

 

 
അമ്മെ, സാരമില്ല. നമുക്കു ഇവിടെ കഴിയാം. അമ്മക്ക് കുറെ ബുദ്ധിമുട്ടല്ലേ വീട്ടിൽ എല്ലാം ശരിയാക്കാൻ ?

 

 
എന്റെ മോൻ എല്ലാം മനസ്സിലാക്കിയിരുന്നു.

 
അടുത്ത 36 മണിക്കൂറുകൾ എന്റെ ജീവിതത്തിൽ നിന്നും ഒരിക്കലും പോവില്ല. ആ സമയത്ത് ഞങ്ങൾ കളിച്ചു, പാട്ടുപാടി, അവൻ എന്റെ കൂടെ കിടന്നു……
അവന്റെ അന്ത്യ യാത്ര എങ്ങിനെയായിരിക്കണമെന്നു അവൻ എനിക്ക് വരച്ചു കാണിച്ചു തന്നു. ആരൊക്കെ ഏതു ഡ്രസ്സ് ഇടണമെന്ന് പ്പോലും എന്റെ മോൻ എന്നോട് പറഞ്ഞു തന്നു. ഞങ്ങൾക്ക് എല്ലാവർക്കും അവന്റെ പ്രിയപ്പെട്ട വസ്തുക്കൾ ഓരോന്നായി അവൻ വീതിച്ചു നൽകി. ചിലതെല്ലാം ഞാൻ അവന്റെയൊപ്പം സ്വർഗത്തിൽ വരുമ്പോൾ കൊണ്ടുവരാനായി എന്നെ ഏൽപ്പിച്ചു…. അവനെ ഒരു പൊലീസുകാരനായി വേണം എല്ലാവരും ഓർക്കാൻ എന്നുവരെ അവൻ എന്നെ പറഞ്ഞേൽപ്പിച്ചു…..

 

 

ഇതെല്ലാം ഒരമ്മയ്ക്ക് എങ്ങിനെ താങ്ങാനാവും ?
സത്യമാണ്… ഞാനിതെല്ലാം സഹിച്ചു…..

 

 

 

അന്ന് രാത്രി 9 മണിക്ക് ഞാൻ കുളിക്കാൻ കയറിയപ്പോൾ അവൻ എന്റൊപ്പം വാതിൽക്കൽ വരെ വന്നു. ഉടൻ വരാം എന്ന് പറഞ്ഞു ഞാൻ ബാത്‌റൂമിൽ കയറി…. തിരിച്ചിറങ്ങിയപ്പോ, അവന്റെ മെഡിക്കൽ ടീം എല്ലാം റൂമിൽ ഉണ്ടായിരുന്നു. ഞാൻ ബാത്‌റൂമിൽ കയറിയ ഉടനെ നോലാൻ കുഴഞ്ഞു വീണു എന്നവർ പറഞ്ഞു…..അവൻ മരിച്ചിരിക്കുന്നു…. അലറിക്കരഞ്ഞുകൊണ്ട് ഞാൻ ഓടിച്ചെന്നു…. എല്ലാവരെയും തട്ടിമാറ്റി അവനൊപ്പം കിടക്കയിൽ കിടന്നു… എന്റെ വലതുകൈ അവന്റെ കുഞ്ഞു മുഖത്തോടു ചേർത്തു….

 

 

 

എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ആ അത്ഭുതം സംഭവിച്ചത് അപ്പോളാണ്…

 

അവൻ പതിയെ ഒരു ശ്വാസമെടുത്തു. പിന്നെ പതിയെ കണ്ണുതുറന്നു എന്നെ നോക്കി….. അവൻ പറഞ്ഞു…

 
”അമ്മെ എനിക്ക് അമ്മയെ ഒത്തിരി ഇഷ്ടമാ…… ഐ ലവ് യു അമ്മെ…..”
ആ കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞു… എന്റെ കുഞ്ഞു മാലാഖ സ്വർഗത്തിൽ കാത്തിരിക്കുന്നു… അവന്റെ അമ്മ അവനു പ്രിയപ്പെട്ട ആ കളിപ്പാട്ടവുമായി ചെല്ലുന്നതും കാത്ത്……

ഒന്നും യാദൃശ്ചികമല്ല; ഈ ഭൂമി സമർഥമായ ഒരു സൃഷ്ടി ! ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

ഹൃദ്രോഗ ശസ്ത്രക്രിയക്ക് തയാറെടുക്കുകയാണോ? അതിനുമുൻപ് ഈ നാട്ടുമരുന്ന് ഒന്നു പരീക്ഷിച്ചു നോക്കൂ !!

8 ലക്ഷം മുടക്കി ഓപ്പറേഷൻ ചെയ്യണമെന്നു പറഞ്ഞ മുട്ട് സുഖപ്പെട്ടത് വെറും 600 രൂപ ചിലവിൽ 10 മിനിറ്റ് കൊണ്ട് ! ഇതാ ഒരു അത്ഭുത ചികിത്സ !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments