HomeSportsഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി 20 പോരാട്ടം ഇന്ന്; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ

ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി 20 പോരാട്ടം ഇന്ന്; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 പരമ്ബര ഇന്ന് സെഞ്ചൂറിയനില്‍ അരങ്ങേറും. ആദ്യ ടി20 പരമ്ബരയില്‍ ആധികാരിക വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ രണ്ടാം പോരിനിറങ്ങുന്നത്.ടെസ്റ്റ് പരമ്ബര നേടി ഏകദിന പരമ്ബരയ്ക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങിയ ആതിഥേയര്‍ക്ക് ആറ് മത്സരങ്ങളടങ്ങിയ ഏകദിന പരമ്ബര 5-1ന് അടിയറവ് വയ്ക്കേണ്ടണ്ടി വന്നത് കനത്ത തിരിച്ചടിയായി മാറിയിരുന്നു. പ്രമുഖ താരങ്ങളുടെ പരുക്കേറ്റ് പുറത്താകലിനെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്ക ഏകദിനത്തില്‍ പിന്നോട്ടടിച്ചത്. ടി20 പരമ്ബരയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയില്‍ ആദ്യ പോരിനിറങ്ങിയ അവര്‍ക്ക് ഇന്ത്യ ബാറ്റ് കൊണ്ടണ്ടും പിന്നീട് പന്ത് കൊണ്ടണ്ടും ഉജ്ജ്വല മറുപടി നല്‍കിയതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരയിലെ ആദ്യ പോരില്‍ ഇന്ത്യ സുരക്ഷിത വിജയം നേടി 1-0ത്തിന് മുന്നിലെത്തി.

താരതമ്യേന പുതുമുഖങ്ങളുമായി ജെ.പി ഡുമിനിയുടെ നായകത്വത്തിന് കീഴിലിറങ്ങുന്ന ദക്ഷിണാഫ്രിക്ക ഇന്നത്തെ മത്സരം വിജയിച്ച്‌ പരമ്ബരയില്‍ ആയുസ് നീട്ടിയെടുക്കുകയാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയാകട്ടെ ഏകദിന പരമ്ബരയ്ക്ക് പിന്നാലെ ടി20 പരമ്ബരയും നേടി ദക്ഷിണാഫ്രിക്കന്‍ പര്യടനം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ്. ഒന്നാം ടി20 ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് ഡൈനാമിക്ക് ബാറ്റ്സ്മാനായ മുന്‍ നായകന്‍ എ.ബി ഡിവില്ല്യേഴ്സ് പരുക്കേറ്റ് അന്തിമ ഇലവനില്‍ ഉള്‍പ്പെടാതെ പുറത്തായത്. വെറ്ററന്‍ താരത്തിന് പരമ്ബരയില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ കൂടി കളിക്കാന്‍ കഴിയില്ലെന്നത് ദക്ഷിണാഫ്രിക്കയ്ക്ക് ക്ഷീണമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments