HomeNewsLatest Newsപിഎന്‍ബി വായ്പ തട്ടിപ്പ്; അറസ്റ്റിലായത് ബ്രാഡിഹൗസ് ബ്രാഞ്ച് മുന്‍ ജിഎം അറസ്റ്റിൽ

പിഎന്‍ബി വായ്പ തട്ടിപ്പ്; അറസ്റ്റിലായത് ബ്രാഡിഹൗസ് ബ്രാഞ്ച് മുന്‍ ജിഎം അറസ്റ്റിൽ

പഞ്ചാബ് നാഷനല്‍ ബാങ്ക് (പിഎന്‍ബി) വായ്പ തട്ടിപ്പില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ബ്രാഡി ഹൗസ് ബ്രാഞ്ച് മുന്‍ ജിഎം രാജേഷ് ജിന്‍ഡാലാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. പിഎന്‍ബിയിലെ 11,400 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടു നീരവ് മോദിയുടെ വജ്രാഭരണ കമ്പനിയായ ഫയര്‍ സ്റ്റാറിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വിപുല്‍ അംബാനിയെ സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മുംബൈയില്‍ വച്ചായിരുന്നു അറസ്റ്റ്. വിപുല്‍ അംബാനിയുടെ പാസ്‌പോര്‍ട്ട് സിബിഐ മരവിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇയാളെ സിബിഐ ഓഫീസില്‍ വിളിച്ചു വരുത്തി രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. ഗീതാഞ്ജലി ഗ്രൂപ്പ് മാനേജര്‍ നിതന്‍ ഷാഹിയും മറ്റു നാലു പേരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. മൂന്നു വര്‍ഷമായി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ പദവിയിലുള്ള വിപുല്‍ അംബാനി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപക ചെയര്‍മാന്‍ ധീരുഭായ് അംബാനിയുടെ അനുജന്‍ നാഥുഭായ് അംബാനിയുടെ മകനാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments