HomeAround KeralaKottayamവെറും 200 രൂപകൊണ്ട് ഒരുദിവസം മുഴുവൻ ആഘോഷിക്കാൻ ഒരു കിടിലൻ ടൂറിസ്റ്റ് സ്ഥലം കോട്ടയത്ത്

വെറും 200 രൂപകൊണ്ട് ഒരുദിവസം മുഴുവൻ ആഘോഷിക്കാൻ ഒരു കിടിലൻ ടൂറിസ്റ്റ് സ്ഥലം കോട്ടയത്ത്

സാധാരണക്കാരന് ടൂർ എന്നതൊരു സ്വപ്നം മാത്രമാണിന്ന്. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ എന്ത് ടൂർ? അതെല്ലാം വലിയ ചിലവല്ലേ എന്നായിരിക്കും അവരുടെ വിചാരം. എന്നാൽ 200 രൂപ കൊണ്ട് അടിപൊളി ട്രിപ് അടിക്കാൻ പറ്റുന്ന ഒരു സ്ഥലമുണ്ട് കോട്ടയത്ത് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? . 200 രൂപയ്ക്ക് ട്രിപ്പോയെന്ന് കേട്ട് ആരും നെറ്റിചുളിക്കണ്ട. സംഭവം സത്യമാണ്. ഒന്ന് നഗരത്തിലേക്കിറങ്ങിയാൽ അപ്പോൾ തീരും ആയിരം രൂപ. അപ്പോഴാണ് 200 രൂപയ്ക്ക് ട്രിപ്പ് എന്നല്ലേ ആലോചിക്കുന്നത്. എന്നാൽ കോട്ടയം പാലാക്കരിയിലുള്ള ഈ സ്ഥലത്ത് കായലിന്റെ സൗകര്യം നുകർന്ന്, ചൂണ്ടയിട്ട്, ഊഞ്ഞാലാടി, ഭക്ഷണമൊക്കെ കഴിച്ച് ഉല്ലസിക്കാം..എല്ലാം മേൽ പറഞ്ഞ തുകയ്ക്ക്.മത്സ്യഫെഡിന്റെ വൈക്കം പാലാക്കരി അക്വാടൂറിസം ഫാമിലാണ് ചുരുങ്ങിയ ചെലവിൽ ഈ സൗകര്യങ്ങൾ സഞ്ചാരികളെ കാത്തിരിക്കുന്നത്. പാക്കേജ് പ്രകാരം ഊണിനൊപ്പം മീൻകറിയും, പൊരിച്ച മീനും ലഭിക്കും. ഭക്ഷണം ഒന്നു കൂടി ലാവിഷാക്കാൻ കക്കയും , ചെമ്മീനും, കരിമീനും ഉണ്ട്. അധികം പണം നൽകണമെന്ന് മാത്രം. പത്ത് രൂപ നൽകിയാലാണ് ചൂണ്ടയിടാൻ അനുവാദം ലഭിക്കുക. വളരെ തുച്ഛമായ തുകനൽകി ഈ മീൻ വീട്ടിൽ കൊണ്ട് പോകുകയും ചെയ്യാം.

CONTACT : +91 4829273314, +91 9400993314 
+91 9526041200

WEB : http://www.aquatourismbymatsyafed.com/index.php

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments