HomeSportsഇംഗ്ലണ്ടിനെ തകര്‍ത്ത്‌ ബുമ്ര; മൂന്നാം ടെസ്‌റ്റില്‍ ഇന്ത്യ ജയത്തിലേക്ക്‌

ഇംഗ്ലണ്ടിനെ തകര്‍ത്ത്‌ ബുമ്ര; മൂന്നാം ടെസ്‌റ്റില്‍ ഇന്ത്യ ജയത്തിലേക്ക്‌

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്‌റ്റില്‍ ഇന്ത്യ ജയപ്രതീക്ഷയില്‍. 521 റണ്‍ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട്‌ നാലാംദിനം രണ്ടാം ഇന്നിങ്സില്‍ ഒന്‍പത്‌ വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെന്ന നിലയിലാണ്‌. 280 റണ്‍സിന്‌ പിന്നിലാണ്‌ ഇംഗ്ലണ്ട്‌. ഇന്ത്യക്കു വേണ്ടി ജസ്‌പ്രീത്‌ ബുമ്ര അഞ്ച്‌ വിക്കറ്റെടുത്തു. 106 റണ്ണെടുത്ത ജോസ്‌ ബട്‌ലറാണ്‌ ഇംഗ്ലണ്ടിനുവേണ്ടി പൊരുതിയത്‌. 60 റണ്ണുമായി ബെന്‍ സ്‌റ്റോക്‌സ്‌ ക്രീസിലുണ്ട്‌. സ്കോര്‍: ഇന്ത്യ 329, 7-352 ഡി., ഇംഗ്ലണ്ട് 161, 8-241.

വിക്കറ്റ്‌ നഷ്ടമില്ലാതെ 23 റണ്ണെന്ന നിലയില്‍ കളി ആരംഭിച്ച ഇംഗ്ലണ്ട്‌ നാലാംദിനം തുടക്കത്തില്‍തന്നെ തകര്‍ന്നു. 39 റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാലുമുന്‍നിര ബാറ്റ്സ്മാര്‍ കൂടാരം കയറി. ഇശാന്ത് ശര്‍മയാണ് ഇംഗ്ലണ്ടിന് ആദ്യപ്രഹരംനല്‍കിയത്. ആദ്യഓവറില്‍ തന്നെ കീറ്റണ്‍ ജെനിങ്സിനെ (13) പുറത്താക്കി. ഇംഗ്ലീഷ് ഓപ്പണറെ ഇശാന്ത് ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. പിന്നാലെ 17 റണ്ണെടുത്ത അലസ്റ്റയര്‍ കുക്കിനെയും ഇശാന്ത് മടക്കി. ലോകേഷ് രാഹുലാല്‍ കുക്കിനെ കൈയിലൊതുക്കി. നിലയുറപ്പിക്കുന്നതിനുമുമ്ബുതന്നെ ക്യാപ്റ്റന്‍ ജോ റൂട്ടിനെയും ഒല്ലീ പോപ്പിനെയും തുടരെ ഇന്ത്യ പേസര്‍മാര്‍ പുറത്താക്കി. റൂട്ടിനെ (13) ജസ്പ്രീത് ബുമ്ര പുറത്താക്കി. രണ്ടാം സ്ലിപ്പില്‍ മിന്നുന്നൊരു നീക്കത്തിലൂടെ രാഹുല്‍ റൂട്ടിനെ പിടിയിലൊതുക്കി. മുഹമ്മദ് ഷമി എറിഞ്ഞ അടുത്ത ഓവറില്‍ പോപ്പും കൂടാരം കയറി. മൂന്നാം സ്ലിപ്പില്‍ ഉശിരന്‍ ക്യാച്ചിലൂടെ വിരാട് കോഹ്ലിയാണ് പോപ്പിനെ (16) മടക്കിയത്. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ബട്ലര്‍-സ്റ്റോക്സ് കൂട്ടുകെട്ടാണ് ഇംഗ്ലീഷുകാരെ വന്‍തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്. തുടക്കത്തിലെ പന്ത് ബട്ലര്‍ക്ക് ജീവന്‍ നീട്ടിനല്‍കിയത് തിരിച്ചടിയായി. ബുമ്ര എറിഞ്ഞ ഇരുപത്താറാമത്തെ ഓവറിലെ നാലാംപന്തില്‍ ബട്ലറെ ഋഷഭ് പന്ത് വിട്ടുകളഞ്ഞു.

പിച്ചില്‍ ഈര്‍പ്പം നഷ്ടമായതോടെ പേസര്‍മാര്‍ക്ക് സ്വിങ് കിട്ടിയില്ല. പൂര്‍ണമായും പിച്ച്‌ ബാറ്റിങ്ങിന് അനുകൂലമായി. ബ്ടലറും സ്റ്റോക്സും സമ്മര്‍ദ്ദമില്ലാതെ ബാറ്റ്വീശി. കോഹ്ലി ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. പരിക്കിന്റെ അസ്വസ്ഥതയിലുള്ള സ്പിന്നര്‍ ആര്‍ അശ്വിനും ഇംഗ്ലീഷ് ബാറ്റ്സ്മാന്‍മാരെ കാര്യമായി പരീക്ഷിക്കാന്‍ കഴിഞ്ഞില്ല.ഷമിയുടെ ഓവറില്‍ തുടര്‍ച്ചയായി ബൗണ്ടറികള്‍ പായിച്ചാണ് ബട്ലര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ ആദ്യ സെഞ്ചുറി തികച്ചത്. അഞ്ചാം വിക്കറ്റില്‍ ബട്ലറും സ്റ്റോക്സും ചേര്‍ന്ന് 169 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments