HomeCinemaMovie News'പ്രതികാര ദാഹിയായ ദൈവമുണ്ടോ ?'; ആര്‍എസ്‌എസ് ചിന്തകന്റെ വിദ്വേഷ പ്രചാരണത്തിന് കിടിലൻ മറുപടിയുമായി സിദ്ധാര്‍ത്ഥ്

‘പ്രതികാര ദാഹിയായ ദൈവമുണ്ടോ ?’; ആര്‍എസ്‌എസ് ചിന്തകന്റെ വിദ്വേഷ പ്രചാരണത്തിന് കിടിലൻ മറുപടിയുമായി സിദ്ധാര്‍ത്ഥ്

പ്രളയത്തെ അഭിമുഖീകരിക്കുമ്ബോള്‍ കേരളത്തെ കുറിച്ചുള്ള മുന്‍വിധികളും മതജാതി വൈജാത്യങ്ങളും ചേര്‍ത്ത നിരവധി പ്രതികരണങ്ങള്‍ ഉത്തരേന്ത്യയില്‍ നിന്നും കേരളത്തില്‍ നിന്നു പോലും ഉണ്ടായി. സംഘപരിവാര്‍ അണികളില്‍ ഒരു വിഭാഗമാണ് ഇതില്‍ മുന്നില്‍ നിന്നതെന്നാണ് വസ്തുത. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരുക്കുന്നവരും വെരിഫൈഡ് സോഷ്യല്‍ മീഡിയ എക്കൗണ്ടുള്ളവരും ഈ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടി. ആര്‍എസ്‌എസ് ചിന്തകന്‍ എസ് ഗുരുമൂര്‍ത്തി 17ന് ട്വീറ്റ് ചെയ്തത്. ഇപ്പോള്‍ ശബരിമലയില്‍ നടക്കുന്നതും കേസുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് സുപ്രീംകോടതി ജഡ്ജിമാര്‍ പരിശോധിക്കണമെന്നും അയ്യപ്പനെതിരേ വിധി വരാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ഗുരുമൂര്‍ത്തിയുടെ ട്വീറ്റ്.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുകൂലമാണ് ആര്‍എസ്‌എസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്ന നിലപാട് എന്നിരിക്കെയാണ് ഇക്കാര്യത്തില്‍ പ്രളയത്തെ വരെ ഉപയോഗപ്പെടുത്തി അവരുടെ അണികള്‍ മറ്റു വിഭാഗങ്ങള്‍ക്കും കേരളത്തിനും എതിരേ പ്രചാരണം നടത്തുന്നത്. ഇതിനു മറുപടിയായി ദൈവം ക്രൂരനായ പ്രതികാര ദാഹിയല്ലെന്നാണ് വിശ്വാസികള്‍ കരുതുന്നതെന്നും ഇവിടെ നാസ്തികരുമുണ്ടെന്നും സിദ്ധാര്‍ത്ഥ് മറുപടി പറയുന്നു. ദേശീയ ദുരന്തമെന്ന് കണക്കാക്കേണ്ടതിനെ പറ്റി പറഞ്ഞത് മോശമായില്ലേയെന്നും ആര്‍ബി ഐ ഡയറക്റ്റര്‍ ബോര്‍ഡ് അംഗം കൂടിയായ ഗുരുമൂര്‍ത്തിയോട് സിദ്ധാര്‍ത്ഥ് ചോദിച്ചു.

താന്‍ അടിയന്താരവസ്ഥയ്ക്ക് എതിരേ പോരാടിയിട്ടുണ്ടെന്നും അപ്പോള്‍ ജനിക്കുക പോലും ചെയ്യാത്തവരാണ് തന്നെ വിമര്‍ശിക്കുന്നതെന്നുമായിരുന്നു ഗുരുമൂര്‍ത്തി പിന്നീട് പറഞ്ഞത്.താങ്കളുടെ ജനനത്തിന് മുമ്ബേ ഈ രാജ്യം ഒരു മതേതര ജനാധിപത്യമായി മാറിയിട്ടുണ്ട്. അനിയന്ത്രിതമായി വിഷം ചീറ്റുന്നത് നിര്‍ത്തുക. നിങ്ങള്‍ വിഡ്ഡിയാണെന്ന് ജനം പറയുന്നത് അവരുടെ വെറുപ്പ് കൊണ്ടല്ല, നിങ്ങളുടെ വെറുപ്പ് കൊണ്ടാണ്- സിദ്ധാര്‍ത്ഥ് മറുപടി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments