HomeSportsഇന്ത്യയുടെ വിജയം ഒത്തുകളിയോ ? വിവാദമുയർത്തി ട്വീറ്റുകളുമായി ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍

ഇന്ത്യയുടെ വിജയം ഒത്തുകളിയോ ? വിവാദമുയർത്തി ട്വീറ്റുകളുമായി ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍

ഏകദിന പരമ്ബരയിലെ മികച്ച പ്രകടനം കാഴ്ചവെച്ച ടീം ഇന്ത്യയുടെ വിജയം ഒത്തുകളിയാണെന്ന് ആരോപണം. അഞ്ചാം ഏകദിനത്തില്‍ 73 റണ്‍സിന്റെ ജയത്തോടെയാണ് ആറ് മത്സരങ്ങളുടെ പരമ്ബര ഇന്ത്യ 4-1ന് നേടിയത്. അതേസമയം അവസാന മത്സരത്തിന് മുന്‍പ്തന്നെ ഇന്ത്യ നേടിയ പരമ്ബര ജയം ഒത്തുകളിയാണെന്നാരോപിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ ട്വീറ്റുകളാണ് സംശയത്തിനിടയാക്കിയത്.

ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ കാഗിസോ റബാദയും ലുങ്കി എന്‍ഗിഡിയുമാണ് വിവാദ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘എല്ലാ മോശം പ്രവൃത്തികളുടേയും മൂലകാരണം പണമാണ്. അവര്‍ പറഞ്ഞു.’ എന്നായിരുന്നു റബാദയുടെ ട്വീറ്റ്. സമാനമായ ട്വീറ്റ് എന്‍ഗിഡിയും ഇട്ടിരുന്നു. വിവാദ ട്വീറ്റുകള്‍ക്ക് വിശദീകരണവുമായി പിന്നീട് റബാഡ തന്നെ രംഗത്തെത്തി. ഞങ്ങളുടെ ട്വീറ്റുകള്‍ക്ക് ക്രിക്കറ്റുമായി യാതൊരു ബന്ധവുമില്ലെന്ന വിശദീകരണ ട്വീറ്റാണ് റബാദ കുറിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments