HomeFaithസെൽഫിപ്രേമം ലോകാവസാനത്തിന്റെ ആരംഭം: ഇതാ ബൈബിൾ പറയുന്ന തെളിവുകളുമായി സുവിശേഷ പ്രഘോഷകൻ

സെൽഫിപ്രേമം ലോകാവസാനത്തിന്റെ ആരംഭം: ഇതാ ബൈബിൾ പറയുന്ന തെളിവുകളുമായി സുവിശേഷ പ്രഘോഷകൻ

യുവാക്കള്‍ ഒന്നിച്ചുകൂടുന്ന എവിടെ നോക്കിയാലും അവിടെല്ലാം സെല്‍ഫി വിശേഷങ്ങള്‍ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. വ്യത്യസ്തമായ സെല്‍ഫി പിടിക്കാനുള്ള ശ്രമത്തിനിടയില്‍ എത്രയെത്ര മരണങ്ങളാണ് ലോകത്ത് ദിനംപ്രതി സംഭവിച്ചുകൊണ്ടിരിക്കുന്നത്. സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ മരണപ്പെടുന്ന വാര്‍ത്തകള്‍ക്ക് പുതുമയില്ല. പക്ഷെ, എടുത്ത സെല്‍ഫി മോശമായതിന്റെ പേരില്‍ ആത്മഹത്യചെയ്ത വാര്‍ത്ത വായിക്കുമ്പോള്‍ സെല്‍ഫി ജ്വരം തലയില്‍ കയറി യുവാക്കള്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്.

‘റെയില്‍ പാളത്തില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവേ ട്രെയിനിടിച്ച് വിദ്യാര്‍ഥി മരിച്ചു.’

‘സെല്‍ഫിക്കായി തീവണ്ടിക്ക് മുകളില്‍ കയറിയ പതിനാലുകാരന്‍ വൈദ്യുതികമ്പിയില്‍ തട്ടി ഷോക്കേറ്റ് മരിച്ചു.’

‘മൂര്‍ഖന്‍ പാമ്പിനെ പിടിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പാമ്പിന്റെ കടിയേറ്റ് യുവാവ് മരിച്ചു.’

സെല്‍ഫി വാര്‍ത്തകളും, സെല്‍ഫി വിശേഷങ്ങളും അവസാനിക്കുന്നില്ല.
സെല്‍ഫിയുടെ കറുത്ത അധ്യായങ്ങള്‍ തുടരുന്നു…

എന്നാല്‍ ഈ കാലത്തെ ബൈബിള്‍ മുന്‍കൂട്ടി കണ്ടിരുന്നുവോ? ഉണ്ടെന്നാണ് സുവിശേഷപ്രഘോഷകനായ ജോണ്‍ പൈപ്പറുടെ വ്യാഖ്യാനം. സോഷ്യല്‍ മീഡിയായിലെ സെല്‍ഫികള്‍ സ്വയം കേന്ദ്രീകൃതവും സ്വാര്‍ത്ഥപരവുമായ ഒരു കാലത്തെയാണ് വെളിവാക്കുന്നത് എന്നാണ് ഇദ്ദേഹം പറയുന്നത്. ഇത്തരം ഒരു കാലം ലോകാവസാനത്തിന്റെ സൂചനകളാണെന്നും അദ്ദേഹം വ്യാഖ്യാനിക്കുന്നു. അവസാന നാളുകള്‍ അടുത്തുവരുമ്പോള്‍ ആളുകള്‍ സ്വയം സ്‌നേഹിക്കുന്നവര്‍ മാത്രമാകുമെന്ന് 2 തിമോത്തി 3: 1-2 വ്യാഖ്യാനിച്ച് അദ്ദേഹം പറയുന്നു. രണ്ടായിരത്തില്‍പരം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇത്തരമൊരു സൂചന ബൈബിളിലുണ്ടായിരുന്നുവെന്നത് നിസ്സാരകാര്യമല്ല.

എത്രവിരൂപനാണെങ്കിലും സ്വന്തം ഉടലിനെ കണ്ണാടിക്കുമുമ്പില്‍ അമ്പരപ്പോടെ നോക്കിനിന്ന് ആത്മവിശ്വാസം കൊള്ളുന്ന സ്വഭാവം മനുഷ്യമനസ്സിന്റെ വികലമായ ചിന്തകളിലൊന്നാണ്. സ്വന്തം രൂപത്തെ സ്വയം സാക്ഷാത്കരിച്ച് ആവര്‍ത്തിച്ചു കാണുകയും, മറ്റുള്ളവര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന സെല്‍ഫിക്ക് പിന്നിലും ഈ വികലമായ ചിന്തകള്‍ തന്നെയാണുള്ളത്. സ്വന്തം മുഖവും ശരീരവും സെല്‍ഫിയില്‍ പകര്‍ത്തി പ്രദര്‍ശിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന സംതൃപ്തിയും പലതവണ ആവര്‍ത്തിച്ചുകണ്ട് ആവേശം കൊള്ളുന്ന ഭ്രമവും ഒരുതരം മാനസിക പ്രശ്‌നമാണെന്നു തന്നെ പറയാം. വലിയ അപകടങ്ങളിലേക്കും മരണത്തിലേക്കും ഈ സെല്‍ഫി ഭ്രമം മനുഷ്യനെ എത്തിക്കുന്നുണ്ടെന്നാണ് സമകാലീന സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന കണക്കുകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments