HomeNewsShortകാവേരി നദീജല തര്‍ക്കം: കര്‍ണാടകയ്ക്ക് അധികജലം നല്‍കാന്‍ സുപ്രീംകോടതി വിധി

കാവേരി നദീജല തര്‍ക്കം: കര്‍ണാടകയ്ക്ക് അധികജലം നല്‍കാന്‍ സുപ്രീംകോടതി വിധി

കാവേരി നദീജല തര്‍ക്ക കേസില്‍ കര്‍ണാടകയ്ക്ക് അധികജലം നല്‍കാന്‍ സുപ്രീംകോടതി വിധി. പുതിയ വിധിയില്‍ തമിഴ്നാടിന്റെ വിഹിതം സുപ്രീം കോടതി കുറച്ചു. ഇതുവരെ 192 ടിഎം.സി ജലമായിരുന്നു കര്‍ണാടകം തമഴ്നാടിന് നല്‍കിയിരുന്നത്. ഇത് 177.25 ടി.എം.സിയായാണ് കുറച്ചത്. കര്‍ണാടകത്തിന് 14.75 ടി.എം.സി വെള്ളം അധികം നല്‍കാനും കോടതി ഉത്തരവിട്ടു. ഇതോടെ കര്‍ണാടകയുടെ വിഹിതം 284.25 ടി.എം.സിയായി. വിധിയെ കര്‍ണാടകം സ്വാഗതം ചെയ്തു.

അധിക ജലമാവശ്യപ്പെട്ട കോരളത്തിന്റേയും പുതുച്ചേരിയുടേയും ആവശ്യം കോടതി തള്ളി. ജല വിതരണം നിയന്ത്രിക്കുന്നതിനായി കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപവത്കരിക്കാനും കോടതി ഉത്തരവിട്ടു. 15 വര്‍ഷത്തേക്കാണ് ഇന്നത്തെ വിധി. പിന്നീട് ആവശ്യമെങ്കില്‍ വിധി പുനപരിശോധിക്കും.

കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപവത്കരണത്തെ കര്‍ണാടകം എതിര്‍ത്തിരുന്നു. കാവേരി മാനേജ്മെന്റ് ബോര്‍ഡ് നിലവില്‍വന്നാല്‍ അണക്കെട്ടുകളുടെ അധികാരം ബോര്‍ഡിനായിരിക്കും. അണക്കെട്ടില്‍നിന്ന് വെള്ളം നല്‍കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാനുള്ള അധികാരം ബോര്‍ഡിനായിരിക്കും. ഇതാണ് കര്‍ണാടകം എതിര്‍ക്കുന്നത്. കാവേരി നദിയില്‍ നാല് അണക്കെട്ടുകളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments