HomeSportsഞാൻ വിരമിക്കൽ മൽസരത്തിന് അർഹനല്ലേ ? ; സെവാഗ്

ഞാൻ വിരമിക്കൽ മൽസരത്തിന് അർഹനല്ലേ ? ; സെവാഗ്

ഡൽഹി: സ്വന്തം രാജ്യത്തിനായി 12–13 വർഷം കളിച്ച കളിക്കാരൻ ഒരു വിരമിക്കൽ മൽസരത്തിന് അർഹനല്ലേ എന്ന്  സെവാഗ്. ഒരു ടെലിവിഷൻ പരിപാടിയിലായിരുന്നു  സെവാഗിന്റെ അഭിപ്രായ പ്രകടനം.

ഒരു കളിക്കാരൻ തുടർച്ചയായി നാലോ അഞ്ചോ മൽസരത്തിൽ പരാജയപ്പെടുകയാണെങ്കിൽ മാറി നിൽക്കുകയാണ് വേണ്ടത്. അതിന് സീനിയർ ജൂനിയർ വ്യത്യാസം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ ഒരു വിരമിക്കൽ മൽസരം എന്നും ആഗ്രഹിച്ചിരുന്നു. എന്നാൽ അവർ അതിനു പോലും ഒരു അവസരം നൽകിയില്ല. സെലക്ടർമാർ എന്നെ ഒഴിവാക്കുകയാണെന്ന് പറഞ്ഞിരുന്നു, അവരോട് ഡൽഹിയിൽ നടക്കുന്ന ടെസ്റ്റ് മൽസരത്തിൽ പങ്കെടുത്ത് വിരമിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷെ അത് എനിക്ക് നിഷേധിച്ചു.

കളിക്കളത്തിൽ നിന്നും വിരമിക്കാൻ അവസരം ലഭിക്കാത്തതിന്റെ ദുഃഖം എന്നും മനസിലുണ്ട്. പക്ഷേ, ഇതെല്ലാം ഒരു കായിക താരത്തിന്റെ ജീവിതത്തിലുള്ളതാണ്. ഒരു കളിക്കാരൻ തുടർച്ചയായി നാലോ അഞ്ചോ മൽസരത്തിൽ പരാജയപ്പെടുകയാണെങ്കിൽ മാറി നിൽക്കുകയാണ് വേണ്ടത്. അതിന് സീനിയർ ജൂനിയർ വ്യത്യാസം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments