HomeCinemaMovie Newsകാഞ്ചനമാലയെ കണ്ടത് ശരിയായ നടപടി തന്നെ എന്ന് പ്രഥ്വിരാജ് പറഞ്ഞു; ദിലീപ്

കാഞ്ചനമാലയെ കണ്ടത് ശരിയായ നടപടി തന്നെ എന്ന് പ്രഥ്വിരാജ് പറഞ്ഞു; ദിലീപ്

താന്‍ മുക്കത്ത് പോയി കാഞ്ചനമാലയെ കണ്ടത് ശരിയായ നടപടി തന്നെയാണെന്നാണ് പൃഥ്വിരാജിന്‍റെയും വിമലിന്‍റെയും പാര്‍വതിയുടെയുമെല്ലാം അഭിപ്രായമെന്ന് ദിലീപ്.  ‘എന്ന് നിന്‍റെ മൊയ്തീന്‍’ എന്ന  സിനിമയുടെ തരംഗം നിലനില്‍ക്കെ നടന്‍ ദിലീപ് കാഞ്ചനമാലയെ കാണാന്‍ മുക്കത്ത് പോയത് അപ്രതീക്ഷിത വഴിത്തിരിവായിരുന്നു.  പൃഥ്വിരാജിന്‍റെ സിനിമയ്ക്കിടെ ദിലീപ് മുതലെടുക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുയരുകയും ചെയ്തു.
പൃഥ്വിയോ ചിത്രത്തിന്‍റെ സംവിധായകന്‍ വിമലോ നായിക പാര്‍വതിയോ സിനിമ ഇറങ്ങിയ ശേഷം കാഞ്ചനമാലയെ കാണാന്‍ എത്താതിരുന്ന സാഹചര്യത്തില്‍ ദിലീപ് അവിടെ പോകുകയും ബി പി മൊയ്തീന്‍ സേവാമന്ദിര്‍ നിര്‍മ്മാണത്തിനായി സഹായം വാഗ്ദാനം ചെയ്തതുമാണ് ചിലരെ അസ്വസ്ഥരാക്കിയത്.  കാഞ്ചനമാലയെ കണ്ടിട്ട് മടങ്ങിവന്ന ശേഷം താന്‍ പൃഥ്വിരാജിനെ വിളിച്ച് സംസാരിച്ചതായും കാഞ്ചനമാലയെ കണ്ടത് ശരിയായ നടപടി തന്നെയാണെന്നാണ് പൃഥ്വിരാജിന്‍റെയും വിമലിന്‍റെയും പാര്‍വതിയുടെയുമെല്ലാം അഭിപ്രായമെമെന്നും താരം പറഞ്ഞു.
മുക്കത്ത് പോയി കാഞ്ചനമാലയെ കണ്ടതുവഴി ഒരു മുതലെടുപ്പും നടത്താന്‍ താന്‍ ഉദ്ദേശിച്ചില്ലെന്നും സ്വന്തം നേട്ടത്തിനാണെങ്കില്‍ മറ്റൊരു നടന്‍റെ പ്രചരണത്തിനായി പോകുമോ എന്നും ദിലീപ് ചോദിക്കുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments