HomeMake It Modernതെറ്റുകളിൽ കുട്ടികളെ കുറ്റം പറയും മുൻപ് ഒരു നിമിഷം.....

തെറ്റുകളിൽ കുട്ടികളെ കുറ്റം പറയും മുൻപ് ഒരു നിമിഷം…..

ചെയ്യുന്ന തെറ്റുകളിൽ കുട്ടികളെ കുറ്റം പറയും മുൻപ് ഒരു നിമിഷം…..

ബസില്‍ സഞ്ചരിക്കുകയാണ് ആ കുടുംബം.
കണ്ടക്ടര്‍ വന്നപ്പോള്‍ മകന് ഹാഫ് ടിക്കറ്റെന്ന് പറഞ്ഞ മാതാവിനോട് കണ്ടക്ടര്‍ കുട്ടിക്ക് എത്ര വയസ്സായി എന്ന് ചോദിച്ചു. പത്ത് വയസ്സെന്നു മാതാവ്. കണ്ടക്ടര്‍ ഹാഫ് ടിക്കറ്റ് കൊടുത്തു.

ബസില്‍ നിന്ന്‍ ഇറങ്ങുമ്പോള്‍ കുട്ടിയുടെ മനസ്സില്‍ അടക്കിപ്പിടിച്ച ചോദ്യം പുറത്ത് വന്നു “അമ്മെ, എനിക്ക് 13 വയസ്സായില്ലേ!”

ഒരു ചുട്ട നോട്ടമായിരുന്നു അതിന്റെ മറുപടി.

അതില്‍ അവന്‍ അടങ്ങി. പക്ഷെ, ജീവിതത്തില്‍ വളരെ സുപ്രധാനമായ ഒരു പാഠമായിരുന്നു, ആ അമ്മ അന്ന് മകനെ പഠിപ്പിച്ചത്.

‘പണത്തിനു വേണ്ടി നുണ പറയാം – അതെത്ര നിസ്സാര തുകയായാലും!’

മക്കളെ ഗുണദോഷിക്കുന്നവരാണ് നാമൊക്കെ. നല്ലത് തന്നെ.
എന്നാല്‍, അടിസ്ഥാനപരമായി മനുഷ്യന്‍ പഠിക്കുന്നത് അനുകരിച്ചാണ് എന്ന കാര്യം നാം പലപ്പോഴും മറന്നു പോകുന്നു. നാം പറയുന്നതല്ല, മറിച്ച് നാം ചെയ്യുന്നതാണ് നമ്മുടെ കുട്ടികള്‍ പഠിക്കുകയും അവരുടെ സ്വഭാവത്തിന്റെ ഭാഗമാക്കുന്നതും. ഇവിടെയാണ്‌, നമ്മുടെ ഉപദേശങ്ങള്‍ക്ക് ഫലമില്ലാതെ പോകുന്നത്.

നല്ല തത്വങ്ങള്‍ക്ക് പഞ്ഞമില്ല, എന്നാല്‍ നല്ല മാതൃകകള്‍ക്ക് കടുത്ത ദാരിദ്ര്യം അനുഭവപ്പെടുന്നു.

നമ്മുടെ മക്കള്‍ക്ക് നല്ല മാതൃകയാകാന്‍ നമുക്ക് സാധിക്കുന്നുണ്ടോ?
തിരിച്ചറിവുണ്ടാകുന്ന പ്രായം മുതല്‍, രണ്ടു കണ്ണുകളും വിടര്‍ത്തി അവര്‍ സാകൂതം നമ്മെ വീക്ഷിക്കുകയാണ് എന്ന കാര്യം നാം ശ്രദ്ധിക്കാറുണ്ടോ?

അതെ- നാമാണ് അവരുടെ ഹീറോ!

ഹീറോ, പുക വലിച്ചാല്‍ തീര്‍ച്ചയാണ്, ഫാന്‍സും പുക വലിച്ചിരിക്കും.

നിങ്ങല്‍ ഒരാളോട് എഴുന്നേല്‍ക്കുന്ന ആംഗ്യം കാണിച്ച് ഇരിക്കാന്‍ പറഞ്ഞു നോക്കൂ! നിങ്ങള്‍, പറയുന്നതാണോ, ആംഗ്യം കാണിച്ചതാണോ അയാള്‍ അനുസരിക്കുന്നത്?..തീർച്ചയായും നിങ്ങളുടെ പ്രവർത്തിയാണ് അയാൾ അനുസരിക്കുക .
.”നമ്മള്‍ പറയുന്നതല്ല –
മറിച്ച് നമ്മള്‍ ചെയ്യുന്നതാണ്
നമ്മുടെ കുട്ടികള്‍ ശീലമാക്കുക്കുന്നത്..! “,
ഇവിടെയാണ് നമ്മൾ മാതാപിതാക്കൾ വിദ്യാലയമാവേണ്ടത് ….. കുട്ടികള്‍ക്കല്ല, നാം രക്ഷിതാക്കള്‍ക്കാണ് ട്രെയിനിങ്ങും കൌണ്സലിങ്ങും ഉപദേശവുമൊക്കെ വേണ്ടി വരുന്നത് – നാം അത് സമ്മതിച്ചു കൊടുക്കുകയില്ല എന്നത് വേറെ കാര്യം!

“എന്റെ അച്ഛനാണ് എന്റെ ഹീറോ” അല്ലെങ്കില്‍ “എന്റെ അമ്മയാണ് എന്റെ മാതൃക” എന്ന് അഭിമാനത്തോടെ പറയുന്ന കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ എത്ര പേർക്ക് ഭാഗ്യമുണ്ടായിട്ടുണ്ട് എന്ന് പരിശോധിക്കുന്നത് ഇടക്കെങ്കിലും നന്നായിരിക്കും .ഏതൊരമ്മയുടേയും അച്ഛന്റെയും കടമ എന്ന് പറയുന്നത് , തൻ്റെ മക്കളെ ഉയർന്ന സാമൂഹ്യബോധവും, പരസ്പര ബഹുമാനത്തിലും വളർത്തണം എന്നാവണം..”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments