HomeMake It Modernനിങ്ങൾക്ക് ഈ 7 ശീലങ്ങളിൽ ഒന്നെങ്കിലും ഉണ്ടോ ? എങ്കിൽ വൃക്കരോഗം നിങ്ങളുടെ തൊട്ടരികിൽ ഉണ്ട്...

നിങ്ങൾക്ക് ഈ 7 ശീലങ്ങളിൽ ഒന്നെങ്കിലും ഉണ്ടോ ? എങ്കിൽ വൃക്കരോഗം നിങ്ങളുടെ തൊട്ടരികിൽ ഉണ്ട് !

വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ വരുന്ന തകരാറുകള്‍ ശരീരത്തില്‍ പല സങ്കീര്‍ണതകള്‍ക്കും കാരണമാകാറുണ്ട്. ഉദാസീനമായ ജീവിതശൈലി വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിതവണ്ണം, പ്രമേഹത്തിനും രക്താതിമര്‍ദ്ദത്തിനും ഒരു അപകട ഘടകമാണ്. പതിവ് ശാരീരിക വ്യായാമം രക്തസമ്മര്‍ദ്ദം മെച്ചപ്പെടുത്തുകയും മെറ്റബോളിസത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും മൊത്തത്തിലുള്ള ക്ഷേമത്തിന് വളരെ പ്രധാനമാണ്. ലഹരിവസ്തുക്കളുടെ ദുരുപയോഗം ക്യാൻസറിന് കാരണമാകുന്നതിനൊപ്പം വൃക്ക തകരാറിലാകുന്നതിന് കാരണമാകും.

സംസ്‌കരിച്ച ഭക്ഷണം യഥാര്‍ത്ഥത്തില്‍ വൃക്കകള്‍ക്ക് ഹാനികരമാണ്. സംസ്കരിച്ച ഭക്ഷണങ്ങള്‍ സോഡിയം, ഫോസ്ഫറസ് എന്നിവയുടെ കലവറയാണ്. ഇത് വൃക്കരോഗത്തിന് കാരണമാകും.

ഉപ്പ് അമിതമായി കഴിക്കുന്നത് വൃക്കകള്‍ക്ക് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രശ്നമാണ്. ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങളില്‍ ധാരാളം സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും കാലക്രമേണ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. അമിതമായ ഉപ്പ് വൃക്കകളില്‍ നേരിട്ട് ടിഷ്യു സ്വാധീനം ചെലുത്തുന്നു. ഇത് ഹൈപ്പര്‍ട്രോഫിയും ഫൈബ്രോസിസും ഉണ്ടാക്കുന്നു. അമിതമായ ഉപ്പ് വൃക്കയിലെ കല്ലിനും കാരണമാകുമെന്നും ഇറ്റലിയിലെ സാൻ ജിയോവാനി ബോസ്കോ ഹോസ്പിറ്റല്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നു.

പ്രോട്ടീൻ കൂടുതൽ കഴിക്കുന്നത് വ്യക്കകള്‍ക്ക് ദോഷം ചെയ്യും. അനിമല്‍ പ്രോട്ടീൻ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ ആസിഡ് ഉത്പാദിപ്പിക്കുന്നു. ഇത് അസിഡോസിസിന് കാരണമാകും. വൃക്കകള്‍ക്ക് ആവശ്യമായ ആസിഡ് ഇല്ലാതാക്കാൻ കഴിയാത്ത അവസ്ഥ ഇത് അവയവങ്ങളെ ദോഷകരമായി ബാധിക്കുന്നു.

വേദനസംഹാരികള്‍ അമിതമായി ഉപയോഗിക്കുന്നത് വൃക്കകള്‍ക്ക് ദോഷം ചെയ്യും. പെയിൻ കില്ലര്‍ അമിതമായി ഉപയോഗിക്കുന്നത് വൃക്കകള്‍ക്ക് അപകടകരമാണെന്ന് പഠനങ്ങള്‍ പറയുന്നു. വേദനസംഹാരികളുടെ ദീര്‍ഘകാല ഉപയോഗം കിഡ്‌നി ക്യാൻസറിനുള്ള സാധ്യത 50 ശതമാനം വര്‍ദ്ധിപ്പിക്കുന്നതായി ആര്‍ക്കൈവ്‌സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

പുകവലി വൃക്കയെ തകരാറിലാക്കുന്നതുപോലെ നിങ്ങള്‍ പുകവലിക്കുമ്ബോള്‍ അത് ഹൃദയത്തെയും രക്തക്കുഴലുകളെയും തകരാറിലാക്കുന്നു. ഇത് വൃക്കയിലേക്കുള്ള രക്തയോട്ടം മോശമാക്കുന്നു. ഇത് കാലക്രമേണ അവയെ നശിപ്പിക്കുന്നു.

വളരെ കുറച്ച്‌ ഉറക്കം വൃക്കകളുടെ പ്രവര്‍ത്തനം അതിവേഗം കുറയുന്നതിന് കാരണമാകുമെന്ന് ബോസ്റ്റണിലെ ബ്രിഗാമിലെയും വിമൻസ് ഹോസ്പിറ്റലിലെ ഗവേഷകര്‍ പറയുന്നു.അതുപോലെ അമിത മദ്യപാനം വിട്ടുമാറാത്ത വൃക്കരോഗത്തിന്റെ (സികെഡി) അപകടസാധ്യത ഇരട്ടിയാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments