HomeNewsVideo-News25 വർഷം മുൻപത്തെ 'സമ്മർ ഇൻ ബേത്ലഹേം' കാസറ്റ് പ്രകാശനവേളയിലെ ദൃശ്യങ്ങൾ പുറത്തുവിട്ട് അണിയറ പ്രവർത്തകർ;...

25 വർഷം മുൻപത്തെ ‘സമ്മർ ഇൻ ബേത്ലഹേം’ കാസറ്റ് പ്രകാശനവേളയിലെ ദൃശ്യങ്ങൾ പുറത്തുവിട്ട് അണിയറ പ്രവർത്തകർ; രസകരമായ ആ വീഡിയോ കാണാം

സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച, മലയാളത്തിലെ ഏറ്റവും റിപ്പീറ്റ് വാല്യൂ ഉള്ള സിനിമയാണ് സമ്മർ ഇൻ ബത്‌ലഹേം. സിനിമ ഇറങ്ങി കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിൽ ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് പരിപാടിയുടെ പ്രസക്തഭാഗങ്ങൾ പുറത്തിറക്കിയിരിക്കുയാണ്. കോക്കേഴ്സിൻ്റെ തന്നെ യൂട്യൂബ് ചാനലായ ‘കോക്കേഴ്സ് എൻ്റർടെയിൻമെൻ്റ്സി’ലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. മലയാളത്തിൽ ആദ്യമായി ഒരു ചിത്രത്തിലെ മുഴുവൻ താരങ്ങളും അണിയറ പ്രവർത്തകരും ഒത്തുചേർന്ന ഓഡിയോ ലോഞ്ചിന് നേതൃത്വം നൽകിയത് പ്രശസ്ത നിർമ്മാതാവ് എം.രഞ്ജിത്ത് ആണ്. ഗിരീഷ് പുത്തഞ്ചേരി, കലാഭവൻ മണി, കൊച്ചിൻ ഹനീഫ, സുകുമാരി, അഗസ്റ്റിൻ, വി.ഡി. രാജപ്പൻ തുടങ്ങി അന്തരിച്ച നിരവധി താരങ്ങളും പങ്കെടുത്ത പരിപാടിയുടെ വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച് രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments