HomeNewsLatest Newsകാമുകനുമായി വഴക്കിട്ടു; 80 അടി ഉയരമുള്ള ഹൈടെൻഷൻ വൈദ്യുതിടവറിൽ വലിഞ്ഞുകയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടി ! വീഡിയോ

കാമുകനുമായി വഴക്കിട്ടു; 80 അടി ഉയരമുള്ള ഹൈടെൻഷൻ വൈദ്യുതിടവറിൽ വലിഞ്ഞുകയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടി ! വീഡിയോ

കാമുകനുമായി വഴക്കിട്ട് 80 അടി ഉയരമുള്ള ഹൈ ടെൻഷൻ വൈദ്യുതി ടവറിൽ വലിഞ്ഞു കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടി. പിന്നാലെ രക്ഷിക്കാനായി കാമുകനും ടവറിൽ കയറിയതോടെ പിന്നിട്ടത് പരിഭ്രാന്തിയുടെ മണിക്കൂറുകൾ. ഛത്തീസ്ഗഡിലെ ഗൗരേല പേന്ദ്ര മർവാഹി ജില്ലയിലാണ് സംഭവം. ഒരു ഫോണ്‍ കോളിന്റെ പേരിലുള്ള തർക്കമാണ് ചൂടേറിയ വാഗ്വേദത്തിലേക്കും കടുത്ത നടപടിയിലേക്കും പെണ്‍കുട്ടിയെ നയിച്ചത്. അനുനയിപ്പിച്ച് താഴെയിറക്കാനെത്തിയ കാമുകനും പെൺകുട്ടിക്കൊപ്പം ടവറിലേക്ക് കയറുകയായിരുന്നു.

സമീപവാസികളാണ് ടവറിനുമുകളിൽ ഒരാണും പെണ്ണും കയറുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ ഇവര്‍ പേന്ദ്ര പൊലീസിനെ വിവരം അറിയിച്ചു. ഇതിനുപിന്നാലെ രണ്ടുപേരുടെ വീട്ടുകാരും വിവരം അറിഞ്ഞെത്തി. മണിക്കൂറുകൾ നീണ്ട അനുനയനീക്കങ്ങൾക്കൊടുവിൽ പോലീസ് ഇരുവരെയും താഴെയിറക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments