HomeNewsLatest Newsമാവേലിക്കരയിൽ കാർ തീപിടിച്ചു പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം; ഉഗ്രശബ്ദത്തിൽ നടുങ്ങി അയൽക്കാർ

മാവേലിക്കരയിൽ കാർ തീപിടിച്ചു പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം; ഉഗ്രശബ്ദത്തിൽ നടുങ്ങി അയൽക്കാർ

മാവേലിക്കര കണ്ടിയൂരിൽ കാർ തീപിടിച്ചു പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മാവേലിക്കര ഗേൾസ് സ്കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണ പ്രകാശ് (കണ്ണൻ -35) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.30 ന് ആണ് സംഭവം. കൃഷ്ണപ്രകാശ് മാവേലിക്കര ഗവ.ഗേള്‍സ് എച്ച്എസ്എസിന് സമീപം ഐ കെയര്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തിവരികയായിരുന്നു. പന്തളത്ത് കമ്പ്യൂട്ടർ സർവ്വീസിന് ശേഷം തിരികെ വന്ന് കാർ വീട്ടിലേക്ക് കയറ്റവേ കാറിൽ നിന്ന് തീയും പുകയും ഉയരുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ഒപ്പം താമസിക്കുന്ന സഹോദരൻ ശിവപ്രകാശ് ഡോർതുറക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മാവേലിക്കരയിലെ അഗ്നിരക്ഷാ സേനയും പൊലീസും എത്തിയാണ് തീ അണച്ചത്. ആലപ്പുഴയിൽ നിന്നും സയൻ്റിഫിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments