HomeCinemaMovie Newsമലയാളത്തിലെ താരപുത്രിയുടെ വിവാഹത്തിന് അടിച്ചുപൊളിച്ച് എത്തിയത് ആരൊക്കെയെന്നറിയാമോ : വീഡിയോ കാണാം

മലയാളത്തിലെ താരപുത്രിയുടെ വിവാഹത്തിന് അടിച്ചുപൊളിച്ച് എത്തിയത് ആരൊക്കെയെന്നറിയാമോ : വീഡിയോ കാണാം

ഒരു താരപുത്രി കൂടി വിവാഹിതയായിരിക്കുകയാണ്. ഹാസ്യ നടനില്‍ നിന്നും സ്വാഭവ വേഷങ്ങളിലേക്ക് എത്തിയ താരമാണ് ജാഫര്‍ ഇടുക്കി. തന്റെ കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കാന്‍ ജാഫറിന് കഴിയാറുണ്ട്. ജാഫര്‍ ഇടുക്കിയുടെ മകളുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. താരപുത്രിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ചലച്ചിത്ര ലോകത്ത് നിന്നുള്ള താരങ്ങളും മിമിക്രി താരങ്ങളുമടക്കം ഒരുപാട് പേരായിരുന്നു എത്തിയിരുന്നത്. ആസിഫ് അലി, രമേഷ് പിഷാരടി, നാദിര്‍ഷ, തുടങ്ങിയ താരങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. താരങ്ങള്‍ക്കൊപ്പം സെല്‍ഫി എടുത്തും മറ്റുമായി വിവാഹം ആഘോഷമായിരുന്നു. ഇടുക്കി ജില്ലയില്‍ സാധാരണ കുടുംബത്തില്‍ ജനിച്ച ജാഫര്‍ ഓട്ടോറിക്ഷ ഡൈറവറുടെ ജോലി മുതല്‍ പലതും ചെയ്തിട്ടുണ്ട്. യുവജനമേളകളിലെ പ്രകടനത്തിലൂടെ സീരിയലിലേക്ക് എത്തി.

പിന്നീട് കലാഭവനില്‍ പരിപാടികള്‍ അവതരിപ്പിച്ചിരുന്ന സമയത്താണ് ഒകെ ചാക്കോ കൊച്ചിന്‍ മുംബൈ, ചാക്കോ രണ്ടാമന്‍ എന്നിങ്ങനെയുള്ള സിനിമകളില്‍ അഭിനയിച്ചത്. ചെറുതും വലുതമായ ഒത്തിരിയധികം കഥാപാത്രങ്ങളിലൂടെ ഇതിനകം 75 ഓളം സിനിമകള്‍ക്ക് മുകളില്‍ ജാഫര്‍ അഭിനയിച്ചിട്ടുണ്ട്. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments