HomeNewsVideo-Newsദിലീപും മഞ്ജുവാര്യരും വീണ്ടും വിവാഹിതരാകുന്നു?

ദിലീപും മഞ്ജുവാര്യരും വീണ്ടും വിവാഹിതരാകുന്നു?

പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവരും പ്രണയിക്കുന്നവരും ഒരിക്കലും മറക്കാനിട യില്ലാത്ത ഒരു ചിത്രമായിരുന്നു എന്ന് നിന്റെ  മൊയ്തീൻ. പ്രണയവും സ്നേഹവും മനസ്സിൽ സൂക്ഷിക്കുന്നവർക്ക് ഒരിക്കലും ക്രൂരത ചെയ്യാൻ കഴിയില്ല. പ്രണയം സത്യാമാണെങ്കിൽ മരണശേഷവും അത് നിലനില്ക്കും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജീവിച്ചിരിക്കുന്ന പ്രണയ കാവ്യത്തിലെ നായിക കാഞ്ചനമാല.
കാഞ്ചനമാലയുടെയും മൊയ്തീൻറെയും പ്രണയം നമ്മൾ ഒത്തിരി ആഘോഷിച്ചു. മൊയ്തീൻ അകാലത്തിൽ മരിച്ചപ്പോൾ കാഞ്ചനമാല മൊയ്തീനു വേണ്ടി ജീവിച്ചു. മൊയ്തീന്റെ  സ്മാരകമായി സേവാമന്ദിർ സ്ഥാപിച്ചു. പാവപ്പെട്ടവർക്ക്  എന്നും ആശ്രയമാകുന്ന രീതിയിലായിരിക്കണം സേവമന്ദിറിന്റെ  പ്രവർത്തനം എന്നവർ ആഗ്രഹിച്ചു. എന്നാൽ താൻ വിചാരിച്ച രീതിയിൽ അത് നടത്തിക്കൊണ്ട് പോകാൻ കഴിയാതെ അവർ വല്ലാതെ വിഷമിച്ചു. ഈ സമയത്താണ് എന്ന് നിന്റെ മൊയ്തീൻ റിലീസ്‌ ആകുന്നത്.

‘എന്ന് നിന്റെ മൊയ്തീൻ’ എന്ന സിനിമയുമായി  ദിലീപ് ഒരു തരത്തിലും ബന്ധപ്പെട്ടിരുന്നില്ല. എന്നാൽ പ്രണയത്തിന്റെ വേദന അദ്ദേഹം അറിഞ്ഞിരുന്നു. മഞ്ജു വുമായി പിരിഞ്ഞശേഷവും ദിലീപ് ഒരു പേര് ദോഷവും കേൾപ്പിക്കാതെ  ജീവിക്കുന്നു എന്നത് തന്നെ അതിനു തെളിവ്. അതുകൊണ്ട് തന്നെയാണ് എന്ന് നിന്റെ  മൊയ്തീൻ ലക്ഷങ്ങൾ വാരിക്കൂട്ടുമ്പോഴും ആ സിനിമയുമായി ബന്ധപ്പെട്ട ആരും കാഞ്ചനയെ തിരിഞ്ഞു നോക്കുന്നതിനു മുൻപ് ദിലീപ് ഓടി അവിടെ എത്തിയത്, സേവാമന്ദിർ പുതുക്കിപ്പണിയാൻ എത്ര ലക്ഷങ്ങളായാലും അത് താൻ തരും എന്നു പറഞ്ഞത്.

തമ്മിൽ പിരിഞ്ഞ ശേഷം ദിലീപും മഞ്ജുവും അവരുടെതായ ലോകം തീർത്തു കൊണ്ടിരിക്കുന്നു. ഒരു പബ്ളിസിറ്റിയും ആഗ്രഹിക്കാതെ ഒരുപാട് പേർക്ക് ഉപകാരം ചെയ്യുന്നു. വീടുവച്ചു നല്കുന്നു. അവർക്ക് മാത്രം അറിയാവുന്ന എന്തോ ചില കാരണങ്ങളാൽ അവർ പിരിഞ്ഞു. പിരിയുമ്പോളും തമ്മിൽ തമ്മിൽ അവർ കുറ്റപ്പെടുത്തിയില്ല. ചാനൽ ചർച്ചകളിൽ പരസ്പരം പഴി ചാരിയില്ല. ഇരുവരുടെയും മനസ്സിൽ തീവ്ര പ്രണയം ഇപ്പോളും ഉണ്ട് എന്നതിന് തെളിവായിരുന്നു അത്.

കാഞ്ചന മാല മൊയ്തീനെ കാത്തിരിക്കുകയാണ്. ഒരിക്കലും തിരിച്ചു വരില്ല എന്നറിഞ്ഞിട്ടും. മൊയ്തീനെ വിട്ടൊരു സ്വപ്നവും ജീവിതവും അവർക്കില്ല. ദിലീപും മഞ്ജുവും പിരിഞ്ഞെങ്കിലും ഒരുമിച്ചു വന്നു തന്നെ വാരിയെടുക്കുന്നത് സ്വപ്നം കാണുന്ന ഒരാളുണ്ട്. മകൾ മീനാക്ഷി. ആ കുട്ടിയുടെ കാത്തിരിപ്പിനു നീളം കുറയ്ക്കാൻ ഇരുവരും തയ്യാറാകണം. വീണ്ടും ഒരു വിവാഹം നിങ്ങൾക്ക് സാധ്യമല്ലേ…. എല്ലാവരും അത് ഏറെ കൊതിക്കുന്നു. മനസ്സിൽ നിങ്ങളും ആ പ്രണയം ഇപ്പോഴും സൂക്ഷിക്കുന്നില്ലേ ….

ദിലീപ് സേവാ മന്ദിർ പണിതു കൊടുക്കുമ്പോൾ അവിടെ മഞ്ജുവും ഉണ്ടാകണം. ഒരു കൈ സഹായവുമായി. പ്രനയിക്കുന്നവർക്ക് വേർപിരിയാൻ കഴിയില്ലെന്നും പ്രണയം സ്വാർഥതയല്ലെന്നും   അത് സത്യമാണെന്നും മൊയ്തീനും കാഞ്ചനയും തെളിയിച്ചു. മഞ്ഞുവിന്റെയും ദിലീപിന്റെയും പ്രണയം സത്യമായിരുന്നുവെങ്കിൽ സേവാമന്ദിർ പണിയാൻ ഇരുവരും ഉണ്ടാകും.

സേവാ മന്ദിർ ഉത്ഘാടനത്തിനു മുൻപ് ദിലീപും മഞ്ജുവും ഒന്നിക്കട്ടെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments