HomeNewsShortവിവാഹം കഴിച്ച് ഒരുമിച്ചു ജീവിച്ച സഹോദരനും സഹോദരിക്കും ആറ് വര്‍ഷത്തെ തടവ് ശിക്ഷ

വിവാഹം കഴിച്ച് ഒരുമിച്ചു ജീവിച്ച സഹോദരനും സഹോദരിക്കും ആറ് വര്‍ഷത്തെ തടവ് ശിക്ഷ

അബുദാബി: വിവാഹം കഴിച്ച് ഒരുമിച്ചു ജീവിച്ച സഹോദരനും സഹോദരിക്കും ആറ് വര്‍ഷത്തെ തടവ് ശിക്ഷ. അബുദാബി കോടതിയാണ് ശിക്ഷ വിധിച്ചത്. യുവാവും അര്‍ദ്ധ സഹോദരിയുമാണ് തങ്ങളുടെ രക്തബന്ധം മറച്ചുവെച്ച് വിവാഹം കഴിക്കുകയും ഭാര്യ ഭര്‍ത്താക്കമ്മാരെപ്പോലെ ജീവിക്കുകയും ചെയ്തത്.

അമ്മയോട് വഴക്കിട്ട് മകന്‍ അവരെ പുറത്താക്കിയതോടെ മകനോട് പ്രതികാരം വീട്ടാന്‍ കല്ല്യാണക്കാര്യം അമ്മ പോലീസിനെ അറിയിക്കുകയായിരുന്നു.

ഒരു ഏഷ്യന്‍ രാജ്യത്ത് വെച്ച് വിവാഹം കഴിക്കുകയും വിവാഹ ശേഷം വധുവിനെ യുവാവ് അബുദാബിയിലേക്ക് കൊണ്ടു വരികയുമായിരുന്നു. സഹോദരങ്ങളാണെന്ന വിവരം മറച്ചുവെച്ച് വ്യാജ രേഖ ചമച്ചാണ് ഇരുവരും വിവാഹിതരായത്. അതേസമയം തങ്ങള്‍ രാജ്യത്തിന് പുറത്തുവെച്ചാണ് വിവാഹം കഴിച്ചതെന്നും രാജ്യത്ത് സഹോദരി സഹോദരന്‍മാരായാണ് ജീവിക്കുന്നതെന്നും ഇരുവരും കോടതിയെ അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments