HomeNewsവിദേശത്തു വച്ച് നിങ്ങളുടെ പേഴ്‌സും ബാഗും നഷ്ടമായാൽ എന്തുചെയ്യണം ?

വിദേശത്തു വച്ച് നിങ്ങളുടെ പേഴ്‌സും ബാഗും നഷ്ടമായാൽ എന്തുചെയ്യണം ?

യാത്രകൾ എല്ലാവർക്കും ഇഷ്ടമാണ്. പ്രത്യേകിച്ച വിദേശയാത്രകൾ.എന്നാൽ, ഓരോ യാത്രയിലും ചില അപകടങ്ങൾ പതിയിരിക്കുന്നുണ്ട്. പരിചയമില്ലാത്ത, സഹായത്തിനു സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാത്ത ഒരു നാട്ടിൽ വച്ച് നിങ്ങൾ മോഷണത്തിനോ അക്രമത്തിനോ ഇരയായാൽ എന്തുചെയ്യും? പ്രത്യേകിച്ചും ഇന്നത്തെ സാഹചര്യത്തിൽ എവിടെവച്ചും ഒരു ആക്രമണം പ്രതീക്ഷിക്കാം. ഇതാ വിദേശത്തു വച്ച് അത്തരം ഒരു സാഹചര്യം ഉണ്ടായാൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ:
അക്രമം ഉണ്ടായാൽ ആദ്യം ചെയ്യേണ്ടത് ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനിൽ അത് എത്രയും പെട്ടെന്ന് റിപ്പോർട്ട് ചെയ്യുക എന്നതാണ്. കാരണം അക്രമത്തിൽ നിങ്ങളുടെ പണമോ പാസ്സ്പോർട്ടോ നഷ്ടപെട്ടിട്ടുണ്ടെങ്കിൽ അത് തിരിച്ചു കിട്ടുന്നതിനോ, അല്ലെങ്കിൽ നഷ്ടപ്പെട്ട വിലപിടിപ്പുള്ള സാധനങ്ങളുടെ തുക ഇൻഷുറൻസ് കമ്പനിയിൽ നിന്നും കിട്ടുന്നതിനോ ഈ പോലീസ് റിപ്പോർട്ട് ആവശ്യമാണ്. അതുകൊണ്ടഡ് ഏത്രയും പെട്ടെന്ന് സംഭവം പോലീസിൽ അറിയിക്കുക.
അക്രമത്തിൽ നിങ്ങളുടെ എ ടിഎം, ക്രെഡിറ്റ് കാർഡുകളോ യാത്രാ ചെക്കുകളോ നഷ്ടപ്പെട്ടാൽ അക്കാര്യവും ബന്ധപ്പെട്ട ബാങ്കുകളെയോ വ്യക്തികളെയോ അറിയിക്കുക. ഇതിനായി ഇമെയിൽ പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുക.

 

 

ഇത്തരം യാത്രയ്ക്കിടയിലെ അക്രമത്തിൽ ഉണ്ടാകുന്ന പേരുകൾക്ക് പല ഇൻഷുറൻസ് കമ്പനികളും കവറേജ് നൽകുന്നുണ്ട്. അത് ചിലപ്പോൾ ചെറുതായിരിക്കാം. എങ്കിലും ഒന്നും ഇല്ലാതെ പോകുന്നതിലും നല്ലതല്ലേ എന്തെങ്കിലും കിട്ടുന്നത്? അതുകൊണ്ട് അത്തരം ചില പോളിസികൾ എടുത്തുവച്ചശേഷം യാത്ര തുടങ്ങുന്നത് നല്ലതായിരിക്കും. നിങ്ങൾ ഒരു ടൂർ കമ്പനിയുടെ സഹായത്താലാണ് യാത്ര ചെയ്യുന്നതെങ്കിൽ ഇതിനായി അവരെ സമീപിക്കാവുന്നതാണ്. കാരണം സീരിയസ് ആയ പരിക്കുകൾക്ക് ഇൻഷുറൻസ് കമ്പനി നിങ്ങൾക്ക് ക്ലയിം ചെയ്തേ മതിയാവൂ. വൈദ്യ സഹായം വേണമെങ്കിലും എളുപ്പത്തിൽ കിട്ടുക നിങ്ങളുടെ ടൂർ ഓപ്പറേറ്റർ വഴിയാകും.

 

 

ഇനി പോലീസ് സഹായത്തിനില്ലാത്ത സ്ഥലത്ത് വച്ചാണ് നിങ്ങൾ അക്രമത്തിനും മോഷണത്തിനും ഇരയാകുന്നതെങ്കിലോ? എത്രയും പെട്ടെന്ന് അടുത്തുള്ള ഇന്ത്യൻ എംബസിയിൽ എത്തുക. അവർ നിങ്ങളെ സഹായിക്കും. കാരണം, പല ഗൾഫ് രാജ്യങ്ങളിലും പാസ്പോർട്ടോ ട്രാവൽ രേഖകളോ ഇല്ലാതെ നിങ്ങളെ പോലീസ് പിടിക്കാൻ ഇടയായാൽ അവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ നിങ്ങൾക്ക് ഒറ്റയ്ക്കു കഴിഞ്ഞു എന്നുവരില്ല. അതുകൊണ്ട് നിങ്ങൾ എത്തുന്ന രാജ്യത്തെ ഇന്ത്യൻ എംബസിയുടെ നമ്പർ തീർച്ചയായും കയ്യിൽ കരുതുക.
ക്രെഡിറ്റ് കാർഡുകൾ നഷ്ടമായാൽ സാധാരണ ഗതിയിൽ ചുരുങ്ങിയ ദിവസം കൊണ്ട് ബാങ്ക് നിങ്ങൾക്ക് പുതിയ കാർഡ് തരും. പക്ഷെ അതുവരെ എങ്ങിനെ ജീവിക്കും? ഉടൻ ചെയ്യേണ്ടത്, നാട്ടിലുള്ള സുഹൃത്തിനെ വിളിക്കുക. ഏതെങ്കിലും മണി ട്രാൻസ്ഫെർ ഓഫീസിൽ നിന്നും നിങ്ങളുടെ പേരിൽ പണം നിക്ഷേപിക്കാൻ പറയുക. പ്രത്യേകം ഓർക്കുക, നിങ്ങൾ ഇപ്പോൾ ആയിരിക്കുന്ന രാജ്യത്തുള്ളതും നിങ്ങൾക്ക് എടുക്കാൻ സാധിക്കുന്നതുമായ കമ്പനിയിൽ നിന്നും വേണം പണം അയക്കാൻ. നിങ്ങൾക്ക് മിനിറ്റുകൾക്കുള്ളിൽ പണം കിട്ടും.

 

ഇനി ഇതെല്ലാം തരണം ചെയ്ത് നാട്ടിൽ തിരിച്ചെത്തിയാലോ? നിങ്ങളുടെ മുന്നിലുള്ള ഏറ്റവും വലിയ ചോദ്യം നഷ്ടപ്പെട്ടവയുടെ മൂല്യവും നഷ്ടപ്പെട്ട രൂപയുടെ കണക്കും ഇൻഷുറൻസ് കമ്പനിയെ ബോധിപ്പിക്കുക എന്നതാവും, അതിനു ചെയ്യേണ്ടത്, യാത്ര പോകുമ്പോൾ തന്നെ നിങ്ങൾ എക്സ്ചേഞ്ച് ചെയ്തു കൊണ്ട് പോകുന്ന തുകയുടെ ബില്ല് കളയാതെ സൂക്ഷിക്കുക. അതേപോലെ കൊണ്ടുപോകുന്ന വിലപിടിപ്പുള്ള സാധനങ്ങളുടെ ലിസ്റ്റും ഒരു അതോറിട്ടിയെക്കൊണ്ട് അറ്റസ്റ്റ് ചെയ്തു വാങ്ങി നാട്ടിൽ സൂക്ഷിക്കുക.

ജര്‍മനിയിൽ ഷോപ്പിങ്മാളിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു

ക്യാമറയ്ക്കു മുന്നിൽനിന്നു കുഞ്ഞിന് മുലയൂട്ടി; മന്ത്രി വിവാദത്തിൽ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments