HomeNewsമഞ്ഞിലൂടെ തെന്നി തെന്നി ഒരു കന്യാസ്ത്രി ! -വീഡിയോ

മഞ്ഞിലൂടെ തെന്നി തെന്നി ഒരു കന്യാസ്ത്രി ! -വീഡിയോ

ഇത് സിസ്റ്റര്‍ മരിയ പവ്‌ല ഹുഡാകോവ. സ്‌കേറ്റിംങില്‍ ജൂനിയര്‍ ചാമ്പ്യനായിരുന്നു സിസ്റ്റര്‍. സ്‌കേറ്റിംങ് മത്സരങ്ങളോട് തനിക്ക് താല്പര്യമില്ലെന്ന് സിസ്റ്റര്‍ പറയുന്നു. പക്ഷേ അത് നടത്താന്‍ തനിക്ക് താല്പര്യമാണ്. ആസ്വാദകരിലാണ് ഞാന്‍ സ ന്തോഷം കണ്ടെത്തുന്നത്. പത്തുവര്‍ഷമായി കന്യാമഠത്തില്‍ പ്രവേശിച്ചിട്ട്. കുട്ടികള്‍ക്ക് സ്‌കേറ്റിംങില്‍ പരിശീലനം നല്കുന്ന സിസ്റ്റര്‍ പ്രൈമറി സ്‌കൂളില്‍ ഗണിതശാസ്ത്രവും ഐറ്റിയുമാണ് പഠിപ്പിക്കുന്നത്. ഏതാനും സഭാംഗങ്ങളുമൊത്ത് ബ്രാറ്റിസ്ലാവയിലെത്തി സ്‌കേറ്റിംങ് നടത്തിയ സിസ്റ്റര്‍ മരിയയുടെ ചിത്രം ഒരു കുട്ടി മൊബൈലില്‍ പകര്‍ത്തുകയും അത് യു ടൂബിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ഏതായാലും ഐസ് സ്‌കേറ്റിംങ് നടത്തുന്ന സിസ്റ്ററുടെ വീഡിയോ ഇപ്പോൾ താരമാണ്. ഇതിനോടകം ലക്ഷക്കണക്കിന്‌ സന്ദർശകരാണ്‌ ഈ വീഡിയോ കണ്ടത്.

https://youtu.be/Ak0WuV-G8_g

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments