ഇന്ത്യൻ വായു ഗുണനിലവാരത്തെക്കുറിച്ച് പഠിക്കാൻ ഓൺലൈൻ സംവിധാനം എത്തി: പൊതുജനങ്ങൾക്ക് അപ്പപ്പോൾ വിവരങ്ങൾ അറിയാം

47

ഇന്ത്യൻ വായു ഗുണനിലവാരത്തെക്കുറിച്ചുള്ള ഗവേഷണഫലങ്ങൾ സമാഹരിക്കാൻ ഓൺലൈൻ സംവിധാനം ആരംഭിച്ചു. രാജ്യത്തെ ആദ്യത്തെ സംവേദനാത്മക ഓൺലൈൻ ശേഖരമായ ഇൻഡ്എയർ (ഇന്ത്യൻ എയർ ക്വാളിറ്റി സ്റ്റഡീസ് ഇന്ററാക്ടീവ് റിപോസിറ്ററി) ബുധനാഴ്ച കൗൺസിൽ ഓഫ് സയന്റിഫിക് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സിഎസ്ഐആർ) ദേശീയ പരിസ്ഥിതി എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എൻഇഇആർഐ) പുറത്തിറക്കി.

രാജ്യത്ത് ഈ വിഷയത്തെക്കുറിച്ച് നടത്തിയ എല്ലാ ഗവേഷണങ്ങളുടെയും ഒരു വെബ് ശേഖരം വികസിപ്പിക്കും. വായുവിന്റെ ഗുണനിലവാര പഠനഫലങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് സിഎസ്ഐആർ- എൻഇഇആർഐ ഡയറക്ടർ ഡോ. രാകേഷ് കുമാർ പറഞ്ഞു.