ബുൾബുൾ ചുഴലിക്കാറ്റ് കേരള തീരത്ത് ശക്തിപ്രാപിക്കുന്നു : അടുത്ത 6 മണിക്കൂറിൽ അതിശക്ത മഴ : മുന്നറിയിപ്പ്

37

ബുൾബുൾ ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ ചുഴലിക്കാറ്റ് ഒഡീഷയ്ക്ക് സമീപത്ത് കൂടി പശ്ചിമബംഗാളിനോട് ചേർന്ന് ബംഗ്ലാദേശിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. രണ്ടാഴ്ചക്കിടെ രൂപംകൊള്ളുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ബുൾബുൾ. നേരത്തെ ക്യാർ, മഹാ എന്നീ ചുഴലിക്കാറ്റുകളാണ് രൂപമെടുത്തത്. അടുത്ത ആറ് മണിക്കൂറിൽ ബുൾബുൾ ശക്തിപ്രാപിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ശനിയാഴ്ച രാവിലെയോടെ ചുഴലിക്കാറ്റിന്റെ ഗതി മാറിത്തുടങ്ങും.