ഫണ്ട്‌ വകമാറ്റി ചെലവഴിച്ചു: ഡൊണള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളർ പിഴ ശിക്ഷ വിധിച്ച് ന്യൂയോർക്ക് കോടതി

34

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് രാഷ്ട്രീയ പ്രചാരണത്തിനായി വകമാറ്റി ചിലവഴിച്ചു എന്നു കണ്ടെത്തിയതിനെ തുടർന്ന്
ഡൊണള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളർ പിഴ ശിക്ഷ വിധിച്ച് ന്യൂയോർക്ക് കോടതി. 2016ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനിടെ ട്രംപ് ഫൗണ്ടേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് വക മാറ്റി എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

ട്രംപ് ഫൗണ്ടേഷന് രാഷ്ട്രീയത്തിൽ ഇടപെടാൻ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 20 ലക്ഷം ഡോളർ പിഴ അടയ്ക്കാൻ കോടതി വിധിച്ചത്. ഫൗണ്ടേഷൻ ട്രംപിന്റെ ചെക്ക്ബുക്ക് എന്ന രീതിയിലാണ് പ്രവർത്തിച്ചിരുന്നതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.