HomeNewsShortശബരിമലയിൽ യുവതികളായ ഭക്തര്‍ ദര്‍ശനം നടത്തുന്നതില്‍ പ്രശ്‌നമില്ല; പ്രവേശത്തിന് എതിരല്ലെന്ന് വി മുരളീധരന്‍

ശബരിമലയിൽ യുവതികളായ ഭക്തര്‍ ദര്‍ശനം നടത്തുന്നതില്‍ പ്രശ്‌നമില്ല; പ്രവേശത്തിന് എതിരല്ലെന്ന് വി മുരളീധരന്‍

ശബരിമലയില്‍ യുവതി പ്രവേശനത്തിന് എതിരല്ലെന്ന് ബിജെപി ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരന്‍. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ന്യൂസ് 18ന്റെ പ്രൈം ടൈം പരിപാടിയിലാണ് മുന്‍ സംസ്ഥാന ബിജെപി അദ്ധ്യക്ഷനും രാജ്യസഭ എംപിയുമായ വി മുരളീധരന്‍ തന്റെ നിലപാട് അറിയിച്ചത്.

ഒരു വിശ്വാസി എന്ന നിലയില്‍ ശബരിമലയില്‍ ഒരു സ്ത്രീ പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതില്‍ യാതൊരുവിധ പ്രശ്‌നവുമില്ല. അങ്ങനെയാണെങ്കില്‍ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സ്‌റ്റേറ്റിന്റെയും പോലീസിന്റെയും ഉത്തരവാധിത്വമാണത്. അങ്ങനെയെങ്കില്‍ സുപ്രീം കോടതി വിധി അനുസരിക്കുക എന്നുള്ളത് സ്‌റ്റേറ്റിന്റെ ഉത്തരവാദിത്വമാണ് വി മുരളീധരന്‍ ചര്‍ച്ചയില്‍ പറയുന്നു.എന്നാല്‍ ഇപ്പോള്‍ നടന്ന പ്രവേശനം അത്തരത്തില്‍ അല്ലെന്നും, അത് രാഷ്ട്രീയമായ ഗൂഢാലോചനയാണെന്നും ഇദ്ദേഹം പറയുന്നു. കേരളത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കും എന്ന കേരള സര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായ സമരത്തിനിടെയാണ് വ്യത്യസ്ത അഭിപ്രായവുമായി മുരളീധരന്‍ രംഗത്തെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments