HomeNewsLatest Newsഅക്രമം; ഇതുവരെ തകർന്നത് നൂറോളം കെഎസ്ആർ ടിസി; ആക്രമണങ്ങളില്‍ തകര്‍ന്ന ബസുകളുമായി കെഎസ്ആര്‍ടിസിയുടെ വിലാപയാത്ര

അക്രമം; ഇതുവരെ തകർന്നത് നൂറോളം കെഎസ്ആർ ടിസി; ആക്രമണങ്ങളില്‍ തകര്‍ന്ന ബസുകളുമായി കെഎസ്ആര്‍ടിസിയുടെ വിലാപയാത്ര

കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബസുകളുടെ പ്രതീകാത്മക റാലി. കിഴക്കേക്കോട്ടയിലെ ചീഫ് ഓഫിസില്‍നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബസുകളുമായി റാലി നടത്തിയത്. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരി ഐപിഎസ് ചീഫ് ഓഫീസിനു മുന്നില്‍ റാലി ഉദ്ഘാടനം ചെയ്തു.

ഇതുവരെയുള്ള കണക്കനുസരിച്ച് ഇന്നലെയും ഇന്നുമായി നൂറോളം ബസുകള്‍ അക്രമികള്‍ തകര്‍ത്തു. 3.35 കോടി രൂപയാണ് നഷ്ടം. ഹര്‍ത്താലിലുണ്ടാകുന്ന അക്രമങ്ങളിലൂടെ കെഎസ്ആര്‍ടിസിയുടെ വാര്‍ഷിക നഷ്ടം 10 കോടിരൂപയാണ്.

കെഎസ്ആര്‍ടിസിയെ അക്രമത്തില്‍നിന്ന് ഒഴിവാക്കണമെന്ന് എംഡി അഭ്യര്‍ഥിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ ആക്രമിച്ചതുകൊണ്ട് ആര്‍ക്കും നേട്ടമില്ല. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് കെഎസ്ആര്‍ടിസി ബസ് ആക്രമിക്കുന്നതെങ്കില്‍ കാര്യമില്ല. നഷ്ടം കെഎസ്ആര്‍ടിസി വഹിക്കണമെന്നും തച്ചങ്കരി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments