HomeNewsShortഹർത്താലിന്റെ മറവിലെ അക്രമത്തിൽ സംസ്ഥാനം സംഘർഷഭരിതം; നേരിടാൻ പൊലീസിന്റെ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ; ഇതുവരെ ഇരുനൂറോളം...

ഹർത്താലിന്റെ മറവിലെ അക്രമത്തിൽ സംസ്ഥാനം സംഘർഷഭരിതം; നേരിടാൻ പൊലീസിന്റെ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ; ഇതുവരെ ഇരുനൂറോളം പേർ അറസ്റ്റിൽ

ഹര്‍ത്താലിനിടെ അക്രമം കാട്ടിയതിന് 12വരെ 266 പേരെ അറസ്‌റ്റ് ചെയ്തതായും 334 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹറ അറിയിച്ചു. അക്രമം കാട്ടിയവരെ അറസ്റ്റ് ചെയ്യാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാരുടെയും മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. ഓപ്പറേഷന്‍ ‘ബ്രോക്കണ്‍ വിന്‍ഡോ’ എന്ന പേരിട്ട പ്രത്യേക നടപടികളിലൂടെയാണ് അക്രമികളെ അറസ്‌റ്റ് ചെയ്തത്.

അക്രമം കാട്ടിയശേഷം ശബരിമലയിലേക്കും മറ്റ് ജില്ലകളിലേക്കും പോയവരെ തിരിച്ചറിയാനും അറസ്‌റ്റ് ചെയ്യാനും ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചുകള്‍ നടപടിയെടുക്കും. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് അക്രമികളുടെ ലിസ്‌റ്റ് തയ്യാറാക്കി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കൈമാറും.അക്രമികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് ഡിജിറ്റല്‍ പരിശോധന നടത്തും.ആയുധങ്ങള്‍ കണ്ടെത്താന്‍ ഇവരുടെ വീടുകളില്‍ റെയ്ഡ് നടത്തും. കുറ്റവാളികളുടെ ഡാറ്റാബേസ് എല്ലാ ജില്ലകളിലും സൂക്ഷിക്കുകയും അവരെ നിരീക്ഷണത്തിലാക്കുകയും ചെയ്യും. അക്രമികളുടെ ഫോട്ടോ ആല്‍ബം തയ്യാറാക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ ഡിജിറ്റല്‍ ടീമിന് രൂപം നല്‍കും. അക്രമികളെ അറസ്‌റ്റ് ചെയ്യുന്നതിന് ഈ ആല്‍ബം ഉദ്യോഗസ്ഥര്‍ക്ക് നല്‍കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments