HomeNewsShortഹർത്താൽ: തൃശൂര്‍ വാടാനപ്പിള്ളിയില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു; പ്രതിഷേധക്കക്കാർ സിപിഐ ജില്ലാ കമ്മിറ്റി ഓഫീസ്...

ഹർത്താൽ: തൃശൂര്‍ വാടാനപ്പിള്ളിയില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു; പ്രതിഷേധക്കക്കാർ സിപിഐ ജില്ലാ കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു

തൃശൂര്‍ വാടാനപ്പിള്ളിയില്‍ ഹര്‍ത്താലിനിടെ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. സുജിത്ത് , ശ്രീജിത്ത്, രതീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഗണേശമംഗലത്ത് ബിജെപി-എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമാണ്. അതേസമയം പാലക്കാട്ട് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസ് പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു.

മഞ്ചേരി എട്ടിയോട്ട് അയ്യപ്പക്ഷേത്രം ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു. ശ്രീകോവിലിന് മുന്നില്‍ കൊടിനാട്ടി. വഴിപാട് കൗണ്ടറുകള്‍ക്ക് പൂട്ടിടുകയും ചെയ്തു. ദേവസ്വം ബോര്‍ഡ് ജീവനക്കാരെ പ്രതിഷേധക്കാര്‍ പുറത്താക്കി. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രമാണ് ഇത്.

പന്തളത്ത് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സിപിഐഎം ഏരിയാകമ്മിറ്റി ഓഫീസിന് നേരെ കല്ലെറിഞ്ഞു. പൊന്നാനിയിലെ പ്രകടനത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി. 4 പൊലീസുകാര്‍ക്ക് പരിക്കേറ്റു. നിലമ്പൂരില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments