HomeNewsLatest Newsസംസ്ഥാനത്ത് ഹർത്താലിന്റെ മറവിൽ വ്യാപക അക്രമം; മിഠായിത്തെരുവിൽ തുറന്ന കടകൾ തല്ലിത്തകർത്തു; വ്യാപാരികളുടെ കനത്ത...

സംസ്ഥാനത്ത് ഹർത്താലിന്റെ മറവിൽ വ്യാപക അക്രമം; മിഠായിത്തെരുവിൽ തുറന്ന കടകൾ തല്ലിത്തകർത്തു; വ്യാപാരികളുടെ കനത്ത പ്രതിഷേധം

ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്നതിനെ തുടര്‍ന്ന് കോഴിക്കോട് മിഠായിത്തെരുവില്‍ സംഘര്‍ഷം. തുറന്ന കടകള്‍ അടപ്പിക്കാന്‍ ശ്രമം. കടകള്‍ക്ക് നേരെ കല്ലേറുമുണ്ടായി. വഴിയാത്രക്കാരെയും ആക്രമിച്ചു. പൊലീസിന് നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

പോലീസ് അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് വ്യാപാരികള്‍ ആരോപിച്ചു. ആക്രമണം നടത്തിയവരുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും പരാതി നല്‍കുമെന്നും വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ കൂട്ടമായി എത്തിയാണ് വ്യാപാരികള്‍ കടകള്‍ തുറന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി.നസുറുദ്ദീന്‍റെ കടയാണ് ആദ്യം തുറന്നത്. പിന്നാലെ മറ്റ് സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments